മജെസ്റ്റിക്കിലെ സിറ്റിറെയില്‍വേ സ്റ്റേഷന്‍ ഇനി സങ്കൊള്ളി രായണ്ണ സ്റ്റേഷന്‍


ബംഗളൂരു: ബംഗളുരു സിറ്റി റെയില്‍വേ സ്റ്റേഷന്റെ പേരുമാറ്റി. കഴിഞ്ഞ ഏപ്രിലിലാണ് സ്റ്റേഷന്റെ പേരുമാറ്റാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശിച്ചത്. സ്വാതന്ത്ര്യസമര സേനാനി ക്രാന്തീവര സങ്കൊള്ളി രായണ്ണയുടെ പേരിലായിരിക്കും ഇനി മജെസ്റ്റിക്കിലെ സിറ്റി സ്റ്റേഷന്‍ അറിയപ്പെടുക.നേരത്തേ, ബാംഗളൂരിനെ ബംഗളുരുവായും മൈസൂരിനെ മൈസൂരുവായും മംഗലാപുരത്തെ മംഗളൂരുവായും പേരുമാറ്റിയിരുന്നു.രേഖകളിലും വെബ്‌സൈറ്റുകളിലും പുതിയ പേരു രേഖപ്പെടുത്താനുള്ള നടപടികള്‍ റെയില്‍വേ ആരംഭിച്ചിട്ടുണ്ട്. നേരത്തെ സ്റ്റേഷനു സമീപം സങ്കൊള്ളി രായണ്ണയുടെ പ്രതിമ സ്ഥാപിച്ചിരുന്നു.


.




Sharing is Caring