ഇന്ത്യയിലെന്താ വോട്ടർമാർക്ക് അവകാശമില്ലേ; സംഘി വിമർശനങ്ങളോട് പോയി പണി നോക്കാൻ പറഞ്ഞ് പ്രകാശ് രാജ്


ചെന്നൈ: രജനീകാന്തിനെതിരെയും എആർ റഹ്മാനെതിരെയും ഭീഷണിയും വിമർശനങ്ങളും ഉന്നയിക്കുന്നവർക്കെതിരെ മറുപടിയുമായി നടൻ പ്രകാശ് രാജ്. രാജ്യം കൂടുതൽ അസഹിഷ്ണുതയിലേക്കാണ് നീങ്ങുന്നതെന്നും വിമർശിക്കുന്നവർ പോയി പണി നോക്കാനും പ്രകാശ് രാജ് പറഞ്ഞു. നിങ്ങൾ ഇവിടെ ബീഫും പോണും നിരോധിച്ചു. ഈ രാജ്യത്ത് വോട്ടർമാർക്ക് ഒരു അവകാശവുമില്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.
ടിപ്പു സുൽത്താനെക്കുറിച്ചുള്ള സിനിമയിൽ അഭിനയിക്കരുതെന്ന് കഴിഞ്ഞ ദിവസമാണ് രജനീകാന്തിനോട് ബി.ജെ.പി ആർഎസ്എസ് നേതൃത്വം ആവശ്യപ്പെട്ടത്.മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന റാസ അക്കാദമി എന്ന സുന്നി മുസ്ലിം സംഘടനയാണ് റഹ്മനെതിരെ ഫത്‌വ പുറപ്പെടുവിച്ചത്.




Sharing is Caring