കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് ; പികെ കുഞ്ഞാലിക്കുട്ടി


മലപ്പുറം: കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് ലീഗിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി.ലീഗിന്റെ അച്ചടക്കത്തെ കുറിച്ച് സംസാരിച്ച കുഞ്ഞാലിക്കുട്ടി പാര്‍ട്ടി സ്ഥാനങ്ങള്‍ വ്യക്തിപരമായ വിമര്‍ശനത്തിന് ഉപയോഗിക്കുന്ന പതിവ് മുസ്ലിം ലീഗില്‍ ഇല്ലെന്ന് പറഞ്ഞു. ഒരു പാര്‍ട്ടിയില്‍ ഉളളവര്‍ പല രീതിയില്‍ പാര്‍ട്ടി നയങ്ങളെ കുറിച്ച് സംസാരിക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അധികാരത്തില്‍ ഇരിക്കുന്നവര്‍ ഒന്നും അധികാരമില്ലാത്തവര്‍ മറ്റൊന്നും പറയുന്ന പാര്‍ട്ടിയല്ല മുസ്‌ലിം ലീഗ്; കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് ലീഗിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തുള്ള കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗത്തെ കയ്യടിച്ചാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
.




Sharing is Caring