മീറ്റര്‍ റീഡിംഗ് എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉപഭോക്താക്കളില്‍ നിന്നും പിഴ ഈടാക്കുമെന്ന് കെഎസ്ഇബി


തിരുവനന്തപുരം: മീറ്റര്‍ റീഡിംഗ് എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉപഭോക്താക്കളില്‍ നിന്നും പിഴ ഈടാക്കുമെന്ന് കെഎസ്ഇബി. 250 മുതല്‍ 500 രൂപ വരെയാണ് പിഴയായി ഈടാക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. ഒക്ടോബര്‍ ഒന്ന് മുതല്‍ ഉത്തരവ് നടപ്പിലാക്കും.
സംസ്ഥാനത്തെ പല വീടുകളും കടകളും മാസങ്ങളോളം പൂട്ടിയിട്ടിരിക്കുകയാണ്. റീഡിംഗ് എടുക്കാന്‍ ഉദ്യോഗസ്ഥന്‍ എത്തുമ്പോള്‍ പല വീടുകളുടെയും ഗേറ്റ് അടച്ചിട്ടിരിക്കുന്ന അവസ്ഥയാണ്.പിഴ ഒഴിവാക്കണമെങ്കില്‍ വീട്ടില്‍ ആളില്ലെങ്കിലും മീറ്റര്‍ ഉദ്യോഗസ്ഥന് കാണാവുന്ന വിധത്തില്‍ സ്ഥാപിക്കണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശമുണ്ട്. ഇത്തരത്തില്‍ റീഡിംഗ് എടുക്കാന്‍ സാധിക്കാത്തത് കെഎസ്ഇബിക്ക് വന്‍ നഷ്ടമുണ്ടാക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനം.




Sharing is Caring