മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് സിസ്റ്റര്‍ അമല വധക്കേസിലെ പ്രതി


കോട്ടയം: സിസ്റ്റര്‍ അമലയെ കൊലപ്പെടുത്തുന്നതിന് മുമ്പ് മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് പ്രതി സതീഷ് ബാബുവിന്റെ കുറ്റസമ്മതം. കോട്ടയം ജില്ലയില്‍ ചേറ്റുതോട് തിരുഹൃദയ കോണ്‍വെന്റിലെ സിസ്റ്റര്‍ റോസ്‌മേരിയെയാണ് കൊലപ്പെടുത്തിയത്.
സിസ്റ്റര്‍ റോസ്‌മേരിയെ കൊലപ്പെടുത്തിയതും തലയ്ക്കടിച്ചാണ്. ഏപ്രില്‍ 10ന് ആയിരുന്നു കൊലപാതകം നടത്തിയത്. 84 വയസ്സുള്ള കന്യാസ്ത്രീയുടേത് സ്വാഭാവികമരണമാണെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. തറയില്‍ കിടക്കുന്ന നിലയിലായിരുന്നു. കട്ടിലില്‍ നിന്നും വീണ് മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം.




Sharing is Caring