സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസിന്റെ സ്ഥിരം സര്‍വീസ് ഇന്ന് മുതല്‍ ആരംഭിക്കും


സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത് എക്‌സ്പ്രസിന്റെ സ്ഥിരം സര്‍വീസ് ഇന്ന് മുതല്‍ ആരംഭിക്കും. വൈകിട്ട് 4.5 ന് തിരുവനന്തപുരത്ത് നിന്നാണ് സര്‍വീസിന് തുടക്കം കുറിക്കുക. നാളെ കാസര്‍ഗോട്ടു നിന്നും സര്‍വീസ് തുടങ്ങും. ആഴ്ചയില്‍ ആറുദിവസമാണ് സര്‍വീസ്.


തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്നും ചൊവ്വ ഒഴികെയുള്ള ദിവസങ്ങളില്‍ കാസര്‍ഗോട്ടു നിന്നും രണ്ടാം വന്ദേഭാരത് സര്‍വീസ് നടത്തും.




Sharing is Caring