പത്തനംതിട്ട കട്ടച്ചിറയിൽ റോഡരികിൽ കടുവയെ അവശ നിലയിൽ കണ്ടെത്തി

പത്തനംതിട്ട കട്ടച്ചിറയിൽ റോഡരികിൽ കടുവയെ അവശ നിലയിൽ കണ്ടെത്തി. ചെവിക്ക് താഴെ മുറിവേറ്റ നിലയിലാണ് കടുവ കുട്ടിയെ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിലായിരിക്കാം കടുവയ്ക്ക് പരിക്കേറ്റത് എന്നാണ് നി​ഗമനം.രാവിലെ പത്ര വിതരണത്തിനു പോയവരാണ് കടുവ കുട്ടിയെ അവശ നിലയിൽ കണ്ടത്.

കടുവയ്ക്ക് ഒന്നര വയസ്സ് പ്രായമുണ്ടെന്നാണ് വിലയിരുത്തൽ. നെറ്റിയിലും കഴുത്തിനു പിന്നിലും പരിക്കേറ്റിട്ടുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കടുവയെ റാന്നിയിലേക്ക് കൊണ്ടുപോയി.കാട്ടാനയുടെ ആക്രമണത്തിലായിരിക്കാം കടുവയ്ക്ക് പരിക്കേറ്റത് എന്നാണ് നി​ഗമനം. പരിസരത്തുനിന്ന് ആനപിണ്ഡവും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വനംവകുപ്പിന്റെയും ഡോക്ടറുടേയും പരിശോധയിൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ.

വിദഗ്ധ ചികിത്സ നൽകിയതിനു ശേഷം കടുവയെ വനത്തിലേക്ക് തുറന്നു വിടാനാണ് തീരുമാനം. മൂഴിയാർ വനമേഖലയിലേക്ക് ആണ് കടുവയെ വിടുക. കടുവ കുഞ്ഞിനെ കണ്ടെത്തിയതോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്. തള്ളക്കടവിയും മറ്റു കടവുകളും പ്രദേശത്ത് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മറ്റു കടുവകൾക്കായി വനപാലകർ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. മണിയാർ പൊലീസ് ക്യാമ്പ് പരിസരം കട്ടച്ചിറ ഭാഗങ്ങളിൽ ഒരു വ​ർഷത്തിനിടെ കടുവയുടെ സാന്നിധ്യമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *