News Sections: mainnews
-
ആറന്മുള: കെജിഎസ് ഗ്രൂപ്പ് കേന്ദ്രസര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചു – കുമ്മനം
ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ സമിതിയെ കെജിഎസ് ഗ്രൂപ്പ് തെറ്റിദ്ധരിപ്പിച്ചാണ് പഠനത്തിനുള്ള അനുമതി നേടിയെടുത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. എല്ലാ തരത്തിലുള്ള നിയമങ്ങളും ലംഘിച്ചാണ് ആറന്മുളയിലെ വിമാനത്താവള പദ്ധതിയുമായി കെജിഎസ് ഗ്രൂപ്പ്…
-
നേത്രാവതി എക്സ്പ്രസ്സില്‍ തീപ്പിടുത്തം; ഒരാള്‍ക്ക് പൊള്ളലേറ്റു
കായംകുളം സ്റ്റേഷനില്‍ വച്ച് നേത്രാവതി എക്സ്പ്രസ്സില്‍ തീപ്പിടുത്തം. തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് പോകുന്ന ട്രെയിനിനാണ് തീപ്പിടിച്ചത്. 11.45ഓടെയാണ് തീപ്പിടുത്തമുണ്ടായത്. തീ കണ്ടെത്തിയതിനെ തുടര്‍ന്ന് നേത്രാവതി എക്സ്പ്രസ് കായംകുളം സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. യാത്രക്കാര്‍ സുരക്ഷിതരെന്ന് അധികൃതര്‍.…
-
തൃശൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
തൃശൂര്‍ കൊടകരയില്‍ ബിജെപി പ്രവര്‍ത്തകനായ അഭിലാഷിനെ കൊലപ്പെടുത്തിയ കേസില്‍ 5 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവശിക്ഷ. ജിത്തു ശിവദാസ്, ഡെന്നീസ്, രാജന് എന്നിവര്‍ക്കാണ് ശിക്ഷ. ഇരിങ്ങാലക്കുട സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2015 ഓഗസ്തില്‍…
-
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. യുഡിഎഫിന്റെ മദ്യനയം ഗുണം ചെയ്തില്ലെന്ന് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. മദ്യനയം വേണ്ട രീതിയില്‍ ഏറ്റില്ല എന്നത് യാഥാര്‍ത്ഥ്യമാണെന്നും മദ്യനയം പാര്‍ട്ടിക്ക് അനുകൂലമായ…
-
താരനിശ മുടങ്ങാതിരിക്കാന്‍ ടിഎ റസാഖിന്റെ മരണവാര്‍ത്ത മറച്ചുവച്ചുവെന്ന് സംവിധായകന് അലി അക്ബര്‍
ഇന്നലെ അന്തരിച്ച തിരക്കഥാകൃത്ത് ടിഎ റസാഖിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചുവെന്ന് ആരോപണവുമായി സുഹൃത്തുക്കള്‍. അവശ കലാകാരന്മാരെ സഹായിക്കാനായി കോഴിക്കോട് നടന്ന മോഹനം എന്ന താരനിശയ്ക്കു വേണ്ടി ടിഎ റസാഖിന്റെ മരണ വാര്‍ത്ത മറച്ചുവച്ചുവെന്ന് സംവിധായകനായ…
-
ജാതീയമായ വേര്‍തിരിവും അന്ധവിശ്വാസവും പടരുന്നു: മുഖ്യമന്ത്രി
ജാതിയമായ വേര്‍തിരിവും അന്ധവിശ്വാസവും പടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അതിനെതിരെ നവോത്ഥാന മുല്യമുയര്ത്തിയുള്ള നീക്കമാണ് നടത്തേണ്ടത്. വിദ്യാലയങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും പോകുന്ന കുട്ടികള്‍ വര്‍ഗീയതയുടേയും ഭീകരതയുടേയും താവളങ്ങളിലേക്ക് പോകുന്നില്ലെന്നുറപ്പാക്കാന്‍ ജാഗ്രത വേണമെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരം…
-
വാഗാ അതിര്‍ത്തിയില്‍ മധുരം പങ്കിട്ട് ഇന്ത്യയും പാകിസ്താനും
എഴുപതാം സ്വാതന്ത്ര്യദിനത്തില്‍ മധുരം കൈമാറി ഇന്ത്യയും പാകിസ്താനും. വാഗാ അതിര്‍ത്തിയില്‍ ഇന്ത്യയുടെ അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) പാകിസ്താന് സൈനികര്‍ക്ക് മധുരം നല്കി. പാകിസ്താന് ഇന്ത്യക്കും മധുരം കൈമാറി. പാക് സ്വാതന്ത്ര്യദിനമായ ഇന്നലെ ഇന്ത്യക്ക്…
-
ഗുജറാത്തില്‍ ദളിതരുടെ ഉജ്വല മാര്‍ച്ച്: തോട്ടിപ്പണിയില്‍ നിന്നും സ്വാതന്ത്യ്രം പ്രഖ്യാപിച്ച് ദേശീയ പതാക ഉയര്‍ത്തി
സംഘപരിവാര്‍ ഭീകരതക്കെതിരെ ഗുജറാത്തിലെ ദളിതര്‍ പത്ത് ദിവസമായി തുടരുന്ന അസ്മിത(അഭിമാന)മാര്‍ച്ചിന്റെ ഭാഗമായി സ്വാതന്ത്യ്രദിനത്തില്‍ തോട്ടിപ്പണിയില്‍ നിന്നും സ്വാതന്ത്യ്രം പ്രഖ്യാപിച്ച് ദേശീയ പതാക ഉയര്‍ത്തി. മാര്‍ച്ച് ഞായറാഴ്ച വൈകിട്ടാണ് ഉനയിലെത്തിയത്. പശുവിന്റെ തോലുരിച്ചതിന്റെ പേരില്‍ ദളിത്…
-
തീവ്രവാദത്തിനും വിഘടനവാദത്തിനും മുന്നില്‍ ഇന്ത്യ ഒരിക്കലും തല കുനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
തീവ്രവാദത്തിനും വിഘടനവാദത്തിനും മുന്നില്‍ ഇന്ത്യ ഒരിക്കലും തല കുനിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദത്തെ പാകിസ്താന് മഹത്വവല്‍ക്കരിക്കുകയാണ്. പാക് അധീന കശ്മീരിലേയും ബലൂച്ചിസ്ഥാനിലേയും ജനങ്ങള്‍ ഇന്ത്യന്‍ നിലപാടിനോട് നന്ദി രേഖപ്പെടുത്തിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജാതിയുടേയും മതത്തിന്റെയും…
-
ധ്രുവീകരണവും ദുര്‍ബ്ബല ജനവിഭാഗത്തിനെതിരെയുള്ള അതിക്രമങ്ങളും ഇന്ത്യന്‍ ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ലെന്ന് രാഷ്ട്രപതി
ധ്രുവീകരണവും സമൂഹത്തിലെ ദുര്‍ബ്ബല ജനതയ്ക്കെതിരെ നടത്തുന്ന അതിക്രമങ്ങളും ഇന്ത്യന്‍ ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്ന് സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായുള്ള സന്ദേശത്തില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പലപ്പോഴും അസഹിഷ്ണുതയും വിഘടനവാദവും ഇന്ത്യന്‍ അഖണ്ഡതയെ…

Local News

















