ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ സമിതിയെ കെജിഎസ് ഗ്രൂപ്പ് തെറ്റിദ്ധരിപ്പിച്ചാണ് പഠനത്തിനുള്ള അനുമതി നേടിയെടുത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
എല്ലാ തരത്തിലുള്ള നിയമങ്ങളും ലംഘിച്ചാണ് ആറന്മുളയിലെ വിമാനത്താവള പദ്ധതിയുമായി കെജിഎസ് ഗ്രൂപ്പ് മുന്നോട്ട് പോകുന്നത്. തണ്ണീര്‍ത്തട സംരക്ഷണ നിയമം, പാരിസ്ഥിതിക സംരക്ഷണ നിയമം എന്നിവ ആറന്മുളയില് അട്ടിമറിക്കപ്പെട്ടു. പഞ്ചായത്ത് ഭരണ സമിതി പോലും വിമാനത്താവളത്തിന് അനുമതി നല്‍കിയിട്ടില്ല. ഇതെല്ലാം കെജിഎസ് ഗ്രൂപ്പ് മറച്ചു വച്ചു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി വിദഗ്ദ്ധ സമിതിക്ക് റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്യും.

നിയമം ലംഘിച്ച് ഏക്കറ് കണക്കിന് പാടശേഖരങ്ങള്‍ മണ്ണിട്ട് നികത്തിയിരുന്നു. ഈ മണ്ണ് ഇപ്പോള്‍ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു. അതുപോലെ വിമാനത്താവളത്തിന് പത്ത് ശതമാനം ഷെയര്‍ സംസ്ഥാന സര്‍ക്കാരിനുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് വിവരാവകാശം വഴി ലഭിച്ച രേഖയില്‍ പറയുന്നുണ്ടെന്നും കുമ്മനം പറഞ്ഞു.













