പ്ലാസ്റ്റിക് കുപ്പികളില്‍ കൊണ്ടുപോകുന്ന വെള്ളം ശുദ്ധമല്ലെന്നും ആരോഗ്യത്തിന് ഹാനികരമാണെന്നതുമാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ നിന്ന് വ്യക്തമകുന്നത്.
പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം കാണുന്നതുപോലെ ശുദ്ധമല്ലെന്നും ടോയ്ലറ്ററുകളില്‍ കാണുന്ന തരത്തിലുള്ള ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടാകുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഒരിക്കല്‍ വെള്ളം എടുത്തശേഷം കഴുകാതെ വെച്ച പ്ലാസ്റ്റിക് കുപ്പിയില്‍ വീണ്ടും വീണ്ടും വെള്ളം എടുത്ത് ഉപയോഗിക്കുമ്ബോഴാണ് ഇത്തരത്തിലുള്ള ബാക്ടീരിയകള്‍ വളരുന്നതെന്ന് പഠനത്തില്‍ വ്യക്തമായി.
വിവിധ പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഒരു അത്ലറ്റ് കഴുകാതെ സ്ഥിരമായി ഉപയോഗിച്ച പ്ലാസ്റ്റിക് കുപ്പിയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. വിവിധ തരത്തിലുള്ള അടപ്പുകളുള്ള പ്ലാസ്റ്റിക് കുപ്പികളില്‍ ഒരാഴ്ച്ചയോളം തുടര്‍ച്ചയായി കഴുകാതെ വെള്ളം എടുത്തു.
തുടര്‍ന്ന് നടത്തിയ പഠനത്തിലാണ് ടോയ്ലറ്റുകളില്‍ കാണുന്ന തരത്തിലുള്ള ബാക്ടീരിയകള്‍ വരെ പ്ലാസ്റ്റിക് കുപ്പിയില്‍ വളരുന്നതായി കണ്ടെത്തിയത്. കഴുകി ഉപയോഗിക്കാത്ത കുപ്പികളില്‍ നിന്നും ഉണ്ടാകുന്ന 60 ശതമാനത്തോളം ബാക്ടീരിയകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നവയാണെന്നും പഠനത്തില്‍ നിന്നും വ്യക്തമായി.













