മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്ത്യക്കെതിരെ രാജ്യദ്രോഹകേസ്


800x480_IMAGE56771193പ്രമുഖ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്ത്യക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി ബെംഗളുരു പൊലീസ് കേസെടുത്തു.
ശനിയാഴ്ച ബെംഗളുരുവില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും സൈന്യത്തിനെതിയും മുദ്രാവാക്യങ്ങള്‍ വിളിച്ചു എന്നാരോപിച്ച്‌ എബിവിപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള സെമിനാറില്‍ കശ്മിരീ പണ്ഡിറ്റുകള്‍ അടക്കം നിരവധി പേര്‍ പങ്കെടുത്തു.
രാജ്യദ്രോഹത്തിനൊപ്പം നിയമവിരുദ്ധമായി കൂട്ടം ചേരല്‍, കലാപത്തിന് ആഹ്വാനം തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
സെമിനാര്‍ നടത്താന്‍ പൊലീസിന്റെ അനുമതി തേടിയിരുന്നു എന്നും പരിപാടി നടക്കുമ്ബോള്‍ പൊലീസ് സംഭവസ്ഥലത്തുണ്ടായിരുന്നു എന്നും ആംനസ്റ്റി ഇന്ത്യ പറഞ്ഞു.
ആരുടെയും പക്ഷം ചേരുന്നില്ലെന്നും എന്നാല്‍, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ അനുസരിച്ചുള്ള അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും ആംനസ്റ്റി ഇന്ത്യ അറിയിച്ചു.




Sharing is Caring