നൈജീരിയയില്‍ 16 ബോകോ ഹറാം ഭീകരരെ സൈന്യം വധിച്ചു. ബോര്‍നോ സംസ്ഥാനത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഒരു ഉദ്യോഗസ്ഥനടക്കം 11 സൈനികര്‍ക്ക് ഏറ്റുമുട്ടലില്‍ പരുക്കേറ്റതായി സൈനിക വക്താവ് സാനി ഉസ്മാന് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
സംസ്ഥാനത്തെ വിമതമേഖലയില്‍ ഇപ്പോഴും സൈന്യം പരിശോധന തുടരുകയാണ്. സ്ഥലത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായും സൈനിക വക്താവ് അറിയിച്ചു.














