യു.ഡി.എഫ് നടപ്പാക്കിയ മദ്യനയത്തിന്റെ പുനരാലോചനയ്ക്ക് പ്രസക്തിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. യു.ഡി.എഫ് ഭരണകാലത്ത് കൊണ്ടുവന്ന മദ്യനയം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. മദ്യനയത്തില്‍ പാര്‍ട്ടി തിരുത്തല്‍ ആലോചിക്കണമെന്നും അദ്ദേഹം കലാകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. രമേശ് ചെന്നിത്തലയുടെ ഈ അഭിപ്രായത്തെ പൂര്‍ണമായും തള്ളിയാണ് വി.എം സുധീരന്‍ രംഗത്തെത്തിയത്.
യു.ഡി.എഫിന്റെ മദ്യനയം സമൂഹത്തില്‍ മാറ്റമുണ്ടാക്കിയിട്ടുണ്ടെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണെന്നും അതില്‍ മാറ്റമുണ്ടാകില്ലെന്നും വി.എം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവുമായി ഈ വിഷയം സംസാരിച്ചിട്ടുണ്ടെന്നും സുധീരന്‍ വ്യക്തമാക്കി.














