
കലാകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് ചെന്നിത്തല യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. മദ്യനയത്തിലുള്ള തന്റെ നിലപാട് പാര്‍ട്ടി ഫോറത്തില്‍ വ്യക്തമാക്കുമെന്നും അഭിമുഖഖത്തില്‍ ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു. മദ്യനയം പുന:പ്പരിശോധിക്കുന്നതിനെ കുറിച്ച് പാര്‍ട്ടി ആലോചിക്കണമെന്നും അദ്ദേഹം പറയുന്നു.

മദ്യനയത്തിന്റെ പ്രയോജനം പൂര്‍ണമായി ലഭിച്ചില്ല. നയം കുറച്ച് പേരെ സ്വാധീനിച്ചിട്ടുണ്ടാകാം. എന്നാല്‍ പൂര്‍ണമായി ഗുണം ചെയ്തില്ലെന്നാണ് വിലയിരുത്തല്‍. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിന് വേണ്ടിയാണ് നയം കൊണ്ടുവന്നത്. ജനങ്ങളുടെ ഗുണത്തിന് വേണ്ടിയായിരുന്നു അത്. എന്നാല്‍ കേരള സമൂഹം അത് എത്രമാത്രം ഉള്‍ക്കൊണ്ടു എന്നത് പ്രശ്‌നമാണ്. ചെന്നിത്തല പറയുന്നു.













