തൃശൂരില്‍ ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം


ABHILASHതൃശൂര്‍ കൊടകരയില്‍ ബിജെപി പ്രവര്‍ത്തകനായ അഭിലാഷിനെ കൊലപ്പെടുത്തിയ കേസില്‍ 5 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവശിക്ഷ. ജിത്തു ശിവദാസ്, ഡെന്നീസ്, രാജന്‍ എന്നിവര്‍ക്കാണ് ശിക്ഷ. ഇരിങ്ങാലക്കുട സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2015 ഓഗസ്തില്‍ തൃശൂര്‍ വെള്ളിക്കുളങ്ങരയിലായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അഭിലാഷിനെ സിപിഐഎം പ്രവര്‍ത്തകര്‍ വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. സാരമായ പരുക്കുകളോടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രേവേശിപ്പിച്ച അഭിലാഷ് പിന്നീട് മരണപ്പെടുകയായിരുന്നു.




Sharing is Caring