കശ്മീരില്‍ വീണ്ടും സംഘര്‍ഷം:നാലു പേര്‍ കൊല്ലപ്പെട്ടു


clashes-in-kashmirതി ഗതികള്‍ ശാന്തമായ കശ്മീരില്‍ വീണ്ടും സംഘര്‍ഷം. പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ഇതോടെ കശ്മീര്‍ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 60 ആയി. തിങ്കളാഴ്ചയും ഇന്നുമുണ്ടായ വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷങ്ങളില്‍ ഇതുവരെ 4,000 ത്തോളം പേര്‍ക് പരിക്കേറ്റിട്ടുണ്ട്.


സംഘര്‍ഷങ്ങളെ തുടര്‍ന്ന് തുടര്‍ച്ചയായ 39-ാം ദിവസവും കാഷ്മീരില്‍ കര്‍ഫ്യൂ തുടരുകയാണ്.താഴ്‌വരയിലെ വിവിധ പ്രദേശങ്ങളില്‍ സൈന്യം ക്യാമ്പ് ചെയ്യുന്നുണ്ട്. കനത്ത ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.അതേസമയം സൈന്യത്തിന് നേരെ പലയിടത്തും രൂക്ഷമായ കല്ലേറുണ്ടായി.


ഹിസ്ബുള്‍ മുജാഹുദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിന് പിന്നാലെ ജൂലൈ ഒന്‍പതിനാണ് കശ്മീരില്‍ സംഘര്‍ഷം ഉടലെടുത്തത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുഗതാഗത സംവിധാനങ്ങളും വ്യാപാര സ്ഥാപനങ്ങളും എല്ലാം നിശ്ചലമാണ്. എന്നാല്‍ ബാങ്കുകളും പോസ്റ്റ് ഓഫീസുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സൈന്യത്തിന്റെ സുരക്ഷയില്‍ തുറന്നു പ്രവര്‍ത്തിക്കുന്നു.



Sharing is Caring