സുരക്ഷാ ഉദ്യോഗസ്ഥനെ കൊണ്ട് സ്വന്തം ചെരിപ്പിന്റെ വള്ളി കെട്ടിപ്പിച്ച ഒഡീഷ മന്ത്രി ജോഗേന്ദ്ര ബെഹ്‌റയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം


odisha-minister-sandal_650x400_61471318629സുരക്ഷാ ഉദ്യോഗസ്ഥനെ കൊണ്ട് സ്വന്തം ചെരിപ്പിന്റെ വള്ളി കെട്ടിപ്പിച്ച ഒഡീഷ മന്ത്രി ജോഗേന്ദ്ര ബെഹ്‌റയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. കെനോജിഹാറില്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ക്കു ശേഷമാണ് സംഭവം നടന്നത്.


സംഭവം വിവാദമായപ്പോള്‍ ന്യായീകരണവുമായി മന്ത്രി രംഗത്തെത്തി. ഞാനൊരു വി.ഐ.പിയാണ്. താനാണ് പതാകയുയര്‍ത്തിയത് അയാളല്ലെന്നും( സുരക്ഷാ ഉദ്യോഗസ്ഥന്‍) മന്ത്രി ചാനലുകളോട് പ്രതികരിച്ചു.


നൂറോളം ജനങ്ങള്‍ നോക്കി നില്‍ക്കവെയാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ മന്ത്രിയുടെ ചെരുപ്പിന്റെ വള്ളി കെട്ടിക്കൊടുത്തത്.

സംഭവത്തില്‍ പിന്നീട് പ്രതിപക്ഷ പാര്‍ട്ടികളടക്കം വിമര്‍ശനവുമായി രംഗത്തുവന്നു.

‘എല്ലാവരേയും ഒരുപോലെ കാണേണ്ട ആളാണ് മന്ത്രി. നിരവധി ജനങ്ങളുടെ മുന്നില്‍ വെച്ചാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്. ഇതിലൂടെ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് കിട്ടുക’ ബിജെപി നേതാവ് ബിശ്വാഭൂഷണ്‍ ഹരിചന്ദന്‍ പറഞ്ഞു



Sharing is Caring