സേലം-ചെന്നൈ പാതയില്‍ ഓടുന്ന ട്രെയിനില്‍ കൊണ്ടുവന്ന പഴയ നോട്ടുകള്‍ കൊള്ളയടിച്ച സംഭവത്തില്‍ അന്വേഷം കൊച്ചിയിലേക്കും. ട്രെയിനില്‍ നിന്നും അഞ്ചു കോടി രൂപയാണ് കവര്‍ന്നത്.
തമിഴ്നാട് ക്രൈബ്രാഞ്ച്-സി.ഐ.ഡി സംഘം കൊച്ചിയില്‍ പരിശോധന നടത്തി. കവര്‍ച്ച നടന്ന കോച്ച് സേലത്തെത്തിയത് കൊച്ചിയില്‍ നിന്നാണ്. ഇതിനാലാണ് അന്വേഷണസംഘം കൊച്ചിയിലെത്തിയത്. സംഘത്തിന്റെ പരിശോധനയില്‍ സുരക്ഷാ വീഴ്ചകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് റെയില്‍വേ അറിയിച്ചു. കൊള്ള നടക്കുന്നതിന് രണ്ടു ദിവസം മുമ്പ് അറ്റകുറ്റപ്പണികള്‍ക്കായി കോച്ച് സൗത്ത് യാര്‍ഡില്‍ എത്തിക്കുകയായിരുന്നു.
ഓഗസ്റ്റ് ഒമ്പതിനാണ് സേലം-ചെന്നൈ റൂട്ടിലോടുന്ന ട്രെയിനില്‍ നിന്നും റിസര്‍വ് ബാങ്ക് ശേഖരിച്ച പഴയ നോട്ടുകള്‍ കവര്‍ന്നത്. ട്രെയിനിന്റെ ബോഗിക്ക് മുകളില്‍ ദ്വാരമിട്ടാണ് പണം കവര്‍ന്നത്.














