കൽപ്പാത്തി രഥോത്സവത്തിന്‍റെ പ്രധാന ചടങ്ങായ ദേവരഥ സംഗമം ഇന്ന്


കൽപ്പാത്തി രഥോത്സവത്തിന്‍റെ പ്രധാന ചടങ്ങായ ദേവരഥ സംഗമം ഇന്ന് നടക്കും. മൂന്നാം തേരുത്സവ ദിവസമായ ഇന്ന് പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാളിന്റെയും ചാത്തപുരം പ്രസന്ന മഹാഗണപതിയുടെ തേരും ആഗ്രഹാര വീഥിയിൽ പ്രയാണം നടത്തും. വൈകീട്ടാണ് പ്രസിദ്ധമായ ദേവരഥ സംഗമം .ശിവനെ വഹിക്കുന്ന പ്രധാന രഥവും അദ്ദേഹത്തിന്റെ മക്കളായ ഗണപതിക്കും മുരുകനുമുള്ള 2 ചെറിയ രഥങ്ങൾ, മറ്റ് 3 ഗ്രാമങ്ങളിൽ നിന്നുള്ള രഥങ്ങൾ അതായത് പുതിയ കൽപ്പാത്തി ഗണപതി, പഴയ കൽപ്പാത്തി ശ്രീകൃഷ്ണൻ, ചാത്തപുരം ഗണപതി. ‘ദേവരഥസംഗമം’ എന്നാണ് ഇത് അറിയപ്പെടുന്നത്.


കല്പാത്തിയുടെ തെരുവുകൾ ആയിരങ്ങളെ കൊണ്ടുനിറയും. അലങ്കരിച്ച ക്ഷേത്ര രഥങ്ങൾ തെരുവുകളിലൂടെ വലിക്കാൻ ഭക്തർ ഒത്തുകൂടും. തെരുവിലൂടെ രഥമുരുളുമ്പോള്‍ ഭക്തരും കാഴ്ചക്കാരും ആഘോഷപുരസ്സരം എതിരേല്‍ക്കും. ആയിരക്കണക്കിന് ഭക്തർ കൽപ്പാത്തിയിൽ ഒത്തുചേരുകയും രഥം വലിക്കുകയും ചെയ്യുന്നു.രഥോത്സവത്തോട് അനുബന്ധിച്ച് പാലക്കാട് താലൂക്കിൽ ജില്ലാ കലക്ടർ ഇന്ന് പ്രാദേശിക അവധി നൽകി.




Sharing is Caring