News Sections: India
-
ഷീന ബോറ വധക്കേസ് ; പീറ്റര്‍ മുഖര്‍ജിയും ഇന്ദ്രാണിയും വിവാഹമോചിതരാകുന്നു
ന്യൂഡല്‍ഹി: വിവാദമായ ഷീന ബോറ വധക്കേസില്‍ വിചാരണ നേരിടുന്ന ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും വിവാഹ മോചനം തേടുന്നു. കേസിലെ സഹ പ്രതി കൂടിയായ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന പീറ്ററിന് വിവാഹമോചന…
-
കൊളീജിയം തീരുമാനം അന്തിമം; മറ്റെന്തും വഞ്ചനാപരം: ഫാലി നരിമാന്
ന്യുഡല്‍ഹി: ജഡ്ജിമാരുടെ നിയമനത്തില്‍ സുപ്രീം കോടതി കൊളീജിയത്തിന്റെ തീരുമാനം അന്തിമമാണെന്നും അതിനു വിരുദ്ധമായുള്ള സര്‍ക്കാര്‍ തീരുമാനം വഞ്ചനാപരമാണെന്നും മുതിര്‍ന്ന നിയമവിദഗ്ധന് ഫാലി നരിമാന്. ജസ്റ്റീസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കണമെന്ന ശിപാര്‍ശ…
-
ത്രാല്‍ ഏറ്റുമുട്ടല്‍: കൊല്ലപ്പെട്ട ഭീകരില്‍ മസൂദ് അസറിന്റെ സുരക്ഷാ ജീവനക്കാരനും
ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ പുല്‍വാമയില്‍ രണ്ടു ദിവസം മുന്‍പ് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാലു ഭീകരരില്‍ ഒരാള്‍ പാകിസ്താന് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് മേധാവി മസൂദ് അസറിന്റെ സഹായി ആണെന്ന് പോലീസ്. അസറിന്റെ…
-
മിസോറമില്‍ കോണ്‍ഗ്രസ്- ബിജെപി അപൂര്‍വ സഖ്യം
ഗുവാഹാട്ടി: മിസോറമില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യം. മിസോറമിലെ ചക്മ ട്രൈബല്‍ കൗണ്‍സിലിലേക്കു നടന്ന തിരഞ്ഞെടുപ്പിലാണ് ഈ അപൂര്‍വ സഖ്യം. മിസോ നാഷണല്‍ ഫ്രണ്ടിനെ (എംഎന്‍എഫ്) പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചത്. ബുദ്ധമതക്കാരുടെ സ്വയംഭരണ…
-
റെയ്ഡ് നടത്തിയതില്‍ മനംനൊന്ത് രത്നവ്യാപാരി ആത്മഹത്യ ചെയ്തു
ന്യൂഡല്‍ഹി: റവന്യൂ ഇന്റലിജന്‍സ് ഓഫീസിന് മുകളില്‍ നിന്ന് ചാടി രത്ന വ്യാപാരി ഗൗരവ് ഗുപ്ത ആത്മഹത്യ ചെയ്തു. ഇയാളുടെ ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടന്നിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് വിവരം.സഫ്ദര്‍ജംഗ് ആശുപത്രിയില്‍…
-
ഒഡീഷയില്‍ വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് വരനും മുത്തശ്ശിയും മരിച്ച സംഭവം; പ്രതി അറസ്റ്റില്‍
ഭുവനേശ്വര്‍: ഒഡീഷയില്‍ വിവാഹ സമ്മാനം പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിലായി. പുഞ്ജിലാല്‍ മെഹര്‍ എന്നയാളെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ വരന് സൗമ്യശേഖറും മുത്തശ്ശിയും…
-
കര്‍ണാടക തിരഞ്ഞെടുപ്പ് ചൂടില്‍; അഞ്ച് ദിവസത്തില്‍ 15 റാലികളുമായി മോഡി
ബംഗലൂരു:കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നു. ബിജെപി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സംസ്ഥാനത്ത് പ്രചാരണത്തിനെത്തുന്നു. 5 ദിവസങ്ങളിലായി പതിനഞ്ച് റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക. മേയ് ഒന്നിന് മൂന്ന് റാലികളിലാണ് മോഡി പങ്കെടുക്കുക.…
-
സുപ്രീംകോടതിയിലെ പ്രശ്നങ്ങള്‍ക്ക് ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന ആവശ്യവുമായി ജഡ്ജിമാര്‍
ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഫുള്‍ കോര്‍ട്ട് വിളിക്കണമെന്ന് ആവശ്യവുമായി ജഡ്ജിമാര്‍ രംഗത്ത്. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ സുരക്ഷയ്ക്കും ഭാവിക്കും ഇത് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാര്‍ ഈ ആവശ്യം മുന്നോട്ട് വച്ചത്. കൂടുതല്‍ ജഡ്ജിമാര്‍…
-
മംഗളൂരുവില്‍ മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു
മംഗളൂരു: പുത്തൂര്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റ് പരിസരത്ത് നിര്‍മ്മാണ പ്രവൃത്തിയിലേര്‍പ്പെട്ട തൊഴിലാളികളില്‍ രണ്ടുപേര്‍ മണ്ണിടിഞ്ഞ് വീണ് മരിച്ചു. അപകടത്തില്‍ പരിക്കേറ്റ രണ്ടുപേരെ ഗുരുതരനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരു ജലിഗുഡ്ഢയിലെ പത്മനാഭ(35), കൊപ്പല്‍ സ്വദേശി ശിവു(32)…
-
ഭീമാ കൊറേഗാവ് കലാപത്തിന്റെ ദൃക്സാക്ഷിയായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി
പൂനെ: മഹാരാഷ്ട്രയിലെ ഭീമാ കൊറേഗാവ് കലാപത്തിന്റെ ദൃക്സാക്ഷിയായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തി. പൂജാ സാകേത് എന്ന യുവതിയുടെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. ജനുവരിയില്‍ ദളിതുകള്‍ക്ക് എതിരായി നടന്ന കലാപത്തില്‍ പൂജയുടെ വീടും അഗ്നിക്കിരയാക്കപ്പെട്ടിരുന്നു. കലാപകാരികള്‍ക്കെതിരായ…

Local News













