റെയ്ഡ് നടത്തിയതില്‍ മനംനൊന്ത്‌ രത്‌നവ്യാപാരി ആത്മഹത്യ ചെയ്തു


ന്യൂഡല്‍ഹി: റവന്യൂ ഇന്റലിജന്‍സ് ഓഫീസിന് മുകളില്‍ നിന്ന് ചാടി രത്‌ന വ്യാപാരി ഗൗരവ് ഗുപ്ത ആത്മഹത്യ ചെയ്തു. ഇയാളുടെ ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടന്നിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് വിവരം.സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗൗരവ് ഗുപ്ത മരിക്കുകയായിരുന്നു. എന്നാല്‍ റെയ്ഡിന് ശേഷം ഇയാളെ ചെയ്തിട്ടില്ലെന്ന് ഡിആര്‍ഐ അധികൃതര്‍ അറിയിച്ചു


“13 കോടിയുടെ അനധികൃത ചരക്കുകള്‍ കണ്ടെടുത്തിരുന്നു. ഉച്ചക്ക് 12 മണിയോടെ ഡിആര്‍ഐ ഓഫീസിന്റെ സന്ദര്‍ശക മുറിയുടെ ജനാല വഴി ഉടമ എടുത്തുചാടുകയായിരുന്നു. സംഭവം നടന്നയുടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


അതേസമയം ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗൗരവ് ഗുപ്തയുടെ ഭാര്യ സ്തുതി ഗുപ്ത ഷാലിമാര്‍ ബാഗ് എസ്‌എച്ച്‌ഒക്ക് പരാതി നല്‍കി. ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ഗൗരവിനെ കൊലപ്പെടുത്തിയതാണെന്നും ഭാര്യ പരാതിയില്‍ ആരോപിച്ചു



Sharing is Caring