കശ്മീരിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 24 മണ്ഡലങ്ങളിലായി 219 സ്ഥാനാർത്ഥികൾ ഇന്ന് ജനവിധി തേടും

ജമ്മു കശ്മീരിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പത്ത് വർഷത്തിന് ശേഷമാണ് കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 24 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 90 സ്വതന്ത്രർ ഉൾപ്പെടെ 219 സ്ഥാനാർത്ഥികളാണ് jammu electionആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. കശ്മീർ താഴ്‌വരയിലെ പതിനാറും, ജമ്മുവിലെ എട്ടും മണ്ഡലങ്ങളിലെ ജനങ്ങൾ ഇന്ന് പോളിങ് ബൂത്തിലേക്കെത്തും.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജമ്മു കശ്മീരിലുടനീളം വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ 23.37 ലക്ഷം പേർ സമ്മതിദാന അവകാശം വിനിയോഗിക്കും. കുൽഗാം, പുൽവാമ, ഷോപിയാൻ, അനന്ത്‌നാഗ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇന്നാണ് വോട്ടെടുപ്പ്. 14,000ത്തോളം ഉദ്യോഗസ്ഥരെയാണ് 3276 പോളിങ് സ്‌റ്റേഷനുകളിലായി വിന്യസിച്ചിരിക്കുന്നത്.

ഇതിൽ 302 എണ്ണം അർബൻ പോളിങ് സ്‌റ്റേഷനുകളും, 2974 റൂറൽ പോളിങ് സ്‌റ്റേഷനുകളും ഉൾപ്പെടുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. ഓരോ പോളിങ് സ്‌റ്റേഷനുകളിലും പ്രിസൈഡിങ് ഓഫീസർ ഉൾപ്പെടെ നാല് ഇലക്ഷൻ ജീവനക്കാർ വീതം ഉണ്ടായിരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *