News Sections: India

  • രാമാനവമി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

    രാമാനവമി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

    പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ രാമാനവമി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം മുര്‍ഷിദാബാദിലെ ശക്തിപൂരില്‍ നടന്ന ഘോഷയാത്രയ്ക്കിടെയാണ് സംഭവം. ഘോഷയാത്രയ്ക്ക് നേരെ ചിലര്‍ കല്ലെറിഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പൊലീസ്…

  • തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്‍ മന്‍സൂര്‍ അലിഖാന്‍ കുഴഞ്ഞു വീണു

    തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്‍ മന്‍സൂര്‍ അലിഖാന്‍ കുഴഞ്ഞു വീണു

    തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്‍ മന്‍സൂര്‍ അലിഖാന്‍ കുഴഞ്ഞു വീണു. തുടര്‍ന്ന് നടനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെല്ലൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന നടന്‍ ഇറച്ചി വെട്ടിയും പച്ചക്കറി വിറ്റുമൊക്കെ വ്യത്യസ്തമായി…

  • ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ

    ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ

    ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ. 102 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുന്നത്.കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അടക്കമുള്ള നേതാക്കളുടെ രാഷ്ട്രീയഭാവിയുടെ വിധിയെഴുത്തുകൂടിയാണ് നടക്കാനിരിക്കുന്നത്. അരുണാചല്‍പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും നാളെയാണ് വോട്ടെടുപ്പ്. പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങിയതോടെ…

  • രാമനവമിയോടനുബന്ധിച്ച്‌ സംഘർഷ സാധ്യത മുൻനിർത്തി പശ്ചിമ ബംഗാളിൽ കനത്ത സുരക്ഷ

    രാമനവമിയോടനുബന്ധിച്ച്‌ സംഘർഷ സാധ്യത മുൻനിർത്തി പശ്ചിമ ബംഗാളിൽ കനത്ത സുരക്ഷ

    രാമനവമിയോടനുബന്ധിച്ച്‌ വർഗീയ സംഘർഷങ്ങള്‍ തടയുന്നതിനായി പശ്ചിമ ബംഗാളിലുടനീളം പൊലീസിനെ നിയോഗിച്ച്‌ സർക്കാർ.ലോക്സഭാ തെരഞ്ഞെടുപ്പ് സമയവും അടുത്തകാലത്തായി രാമനവമി ആഘോഷങ്ങള്‍ രാഷ്ട്രീയ യുദ്ധക്കളമായി മാറുന്ന സാഹചര്യവും പരിഗണിച്ചാണ് സർക്കാരിന്റെ നീക്കം. അതേസമയം, സംസ്ഥാനത്ത് അയ്യായിരത്തോളം മതപരമായ…

  • ലോക്‌സഭ തെരഞ്ഞെടുപ്പ്:ആദ്യഘട്ട വോട്ടെടുപ്പ് മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

    ലോക്‌സഭ തെരഞ്ഞെടുപ്പ്:ആദ്യഘട്ട വോട്ടെടുപ്പ് മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

    ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും.102 മണ്ഡലങ്ങളില്‍ വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റിലും ആദ്യഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്‌നാട് (39), ഉത്തരാഖണ്ഡ് (5), ബിഹാര്‍…

  • ഛത്തീസ്ഗഢില്‍ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 29 മാവോയിസ്റ്റുകളെ വധിച്ചു

    ഛത്തീസ്ഗഢില്‍ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 29 മാവോയിസ്റ്റുകളെ വധിച്ചു

    ഛത്തീസ്ഗഢില്‍ കാങ്കറിലുണ്ടായ ഏറ്റുമുട്ടലില്‍ 29 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് ശങ്കര്‍ റാവുവും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുമെന്ന് പൊലീസ് അറിയിച്ചു.ഏറ്റുമുട്ടലില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേറ്റു. എ.കെ 47 തോക്കുളും ഇന്‍സാസ് റൈഫിളുകളുമടക്കം നിരവധി…

  • കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപ്പിടുത്തം

    കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപ്പിടുത്തം

    കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ തീപ്പിടുത്തം. പാര്‍ലമെന്റിലെ നോർത്ത് ബ്ലോക്കിലെ കെട്ടിടത്തിലാണ് തീ കണ്ടത്. രാവിലെ 9.22 നാണ് തീ കണ്ടതെന്നും ഉടൻ അണച്ചെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. എസിയിൽ നിന്നാണ് തീ പടർന്നതെന്ന് പരിശോധനയിൽ കണ്ടെത്തിയതായും…

  • ജമ്മു കശ്മീരിലെ ഝലം നദിയില്‍ ബോട്ട് മറിഞ്ഞ് നാലു പേർ മരിച്ചു

    ജമ്മു കശ്മീരിലെ ഝലം നദിയില്‍ ബോട്ട് മറിഞ്ഞ് നാലു പേർ മരിച്ചു

    ജമ്മു കശ്മീരിലെ ഝലം നദിയില്‍ ബോട്ട് മറിഞ്ഞ് നാലു പേർ മരിച്ചു. ഏഴു പേരെ രക്ഷപ്പെടുത്തി. 20 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.വിദ്യാർഥികളടക്കമുള്ളവരെയാണ് കാണാതായിരിക്കുന്നത്. ഇന്ന് രാവിലെ നദിയില്‍ ബട്വാരിയ മേഖലയിലാണ് ബോട്ടപകടമുണ്ടായത്. ദുരന്ത നിവാരണ…

  • ഒഡിഷയിൽ ബസ് ഫ്‌ളൈ ഓവറില്‍ നിന്ന് താഴേക്ക് മറിഞ്ഞു 5മരണം

    ഒഡിഷയിൽ ബസ് ഫ്‌ളൈ ഓവറില്‍ നിന്ന് താഴേക്ക് മറിഞ്ഞു 5മരണം

    ബസ് ഫ്‌ളൈ ഓവറില്‍ നിന്ന് താഴേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ ഉള്‍പ്പടെ അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച രാത്രി ഒമ്ബത് മണിയോടെയാണ് അപകടമുണ്ടായത്. 40ഓളം യാത്രക്കാരുമായി…

  • സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

    സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

    നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ ഭുജില്‍ നിന്നാണ് രണ്ട് പ്രതികളെ പിടികൂടിയതെന്ന് മുംബൈ പൊലീസ് സ്ഥിരീകരിച്ചു. വെടിവയ്പ്പിന് ശേഷം മുംബൈയില്‍ നിന്ന് രക്ഷപ്പെട്ട…