ബി എസ് സി നഴ്സിംഗ് – 100 ശതമാനം വിജയം കൈവരിച്ച്  ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ്


മേപ്പാടി: കേരള ആരോഗ്യ സർവകലാശാല നടത്തിയ ബി.എസ്. സി നഴ്സിംഗ് ഏഴാം സെമെസ്റ്റർ പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച്  ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ് . 2025 ഓഗസ്റ്റിൽ  നടന്ന പരീക്ഷയിൽ  2021 ബാച്ചിലെ  74 വിദ്യാർത്ഥികളിൽ  2 വിദ്യാർത്ഥികൾ ഡിസ്റ്റിങ്ഷനും 66 പേർ ഫസ്റ്റ് ക്ലാസും 6 പേർ സെക്കൻഡ് ക്ലാസും നേടി.  വിദ്യാർത്ഥികളുടെ കമ്മ്യൂണിറ്റി ഹെൽത്ത്‌ നഴ്സിംഗ്,  നഴ്സിംഗ് റിസർച്ച് & സ്റ്റാറ്റിസ്റ്റിക്സ്,   മിഡ്‌വൈഫറി/ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി നഴ്സിങ് തുടങ്ങിയ തിയറി പേപ്പറുകളുടെ മൂല്യനിർണ്ണയത്തിലൂടെയാണ് ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. 


കോളേജുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്: 8111881135.




Sharing is Caring