ജമ്മു കശ്മീരിലെ ഝലം നദിയില്‍ ബോട്ട് മറിഞ്ഞ് നാലു പേർ മരിച്ചു

ജമ്മു കശ്മീരിലെ ഝലം നദിയില്‍ ബോട്ട് മറിഞ്ഞ് നാലു പേർ മരിച്ചു. ഏഴു പേരെ രക്ഷപ്പെടുത്തി. 20 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.വിദ്യാർഥികളടക്കമുള്ളവരെയാണ് കാണാതായിരിക്കുന്നത്.

ഇന്ന് രാവിലെ നദിയില്‍ ബട്വാരിയ മേഖലയിലാണ് ബോട്ടപകടമുണ്ടായത്. ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം നടക്കുകയാണ്. രക്ഷപ്പെടുത്തിയവരെ ശ്രീനഗറിലെ എസ്.എം.എച്ച്‌.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മേഖലയില്‍ ദിവസങ്ങളായി കനത്ത മഴ ലഭിക്കുന്നുണ്ട്. അതിനാല്‍ നദിയില്‍ ജലനിരപ്പ് ഉയർന്ന നിലയിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *