കോഴിക്കോട്: മലാപ്പറമ്പ് എ യുപി സ്‌കൂള്‍ പുനര്‍ നിര്‍മിക്കുന്നതിന് എസ് എഫ് ഐ ക്യാമ്പസുകളില്‍നിന്ന് ഒരു ലക്ഷം രൂപ സമാഹരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ടി പി ബിനീഷ്. ഫണ്ട് സമാഹരരണത്തിനായി 19, 20, 21 തിയതികളില്‍ ക്യാമ്പസുകളില്‍ ബക്കറ്റ് പിരിവ് നടത്തും.
പൊതുവിദ്യഭ്യാസം തകര്‍ക്കുന്ന യുഡിഎഫ് നയത്തിന്റെ ഭാഗമായാണ് സ്‌കൂള്‍ പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മാനേജര്‍ക്ക് ഒത്താശ നല്‍കിയത്. സര്‍ക്കാരും മാനേജ്‌മെന്റും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് സംഭവം നടന്ന് നാലുദിവസം കഴിഞ്ഞിട്ടും മാനേജരെ അറസ്റ്റ് ചെയ്യാത്തതെന്നും ടി പി ബിനീഷ് പറഞ്ഞു.
ക്യാമ്പസുകളില്‍ രാഷ്ട്രീയം നിരോധിക്കുന്നതിലൂടെ സര്‍ക്കാര്‍ വിദ്യാര്‍ഥികളുടെ ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുകയാണ്. ക്യാമ്പസുകളെ അരാജകത്വത്തിലേക്ക് തള്ളിവിടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വരുംദിവസങ്ങളില്‍ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു
FLASHNEWS