മംഗലാപുരം: കൊങ്കണ്‍ പാതയില്‍ രത്‌നഗിരിക്ക് സമീപത്ത് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റി. രത്‌നഗിരിയില്‍ നിന്നു 30 കിലോമീറ്റര്‍ അകലെ ഉക്‌സിക്കും സംഗമേശ്വറിനും ഇടയില്‍ കൊങ്കണ്‍ പാതയിലെ തുരങ്കത്തിനകത്താണ് ഗുഡ്‌സ് ട്രെയിനിന്റെ അഞ്ചുബോഗികള്‍ പാളം തെറ്റിയത്. മുംബൈയില്‍ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്.
ഇതോടെ ഈ പാതയിലെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. കൊങ്കണ്‍ വഴിയുള്ള മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. പത്ത് ട്രെയിനുകള്‍ ഷൊര്‍ണൂര്‍ വഴി തിരിച്ചുവിട്ടു. മംഗലപുരം-ലോകമാന്യ തിലക് മല്‍സ്യഗന്ധ എക്‌സ്പ്രസ്, മംഗലാപുരം മുംബൈ സിഎസ്ടി എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. കേരളത്തില്‍ നിന്നു കൊങ്കണ്‍ പാത വഴിയുള്ള കൊച്ചുവേളി-ചണ്ഡീഗഢ്, തിരുവനന്തപുരം -ഹാപ, എറണാകുളം -നിസാമുദ്ദീന്‍ മംഗള ഉള്‍പ്പെടെയുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ ഷൊര്‍ണൂരില്‍ നിന്നു പാലക്കാട് വഴി തിരിച്ചുവിട്ടു.
FLASHNEWS