
551 പേര്‍ പരിക്കേറ്റ് ചികിത്സയിലുള്ളതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറ്റുമുട്ടലില്‍ 13 പോലീസുകാര്‍ കൊല്ലപ്പെട്ടതായും 67 പേരെ പ്രക്ഷോഭകാരികള്‍ പിടിച്ചുവെച്ചതായും യുക്രൈന്‍ അഭ്യന്തരമന്ത്രി പറഞ്ഞു.
കഴിഞ്ഞ നവംബറില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള കരാറില്‍ ഒപ്പിടേണ്ടെന്ന് യുക്രൈന്‍ പ്രസിഡന്റ് വികോര്‍ യാനുകോവിച്ച് തീരുമാനിച്ചതോടെയാണ് കീവ് നഗരമധ്യത്തിലെ യൂറോമൈതാന്‍ എന്ന സ്വാതന്ത്ര്യ ചത്വരത്തില്‍ പ്രക്ഷോഭം ആരംഭിച്ചത്.
