തിരുവനന്തപുരം: രണ്ടാനച്ഛന്‍ വീണ്ടും വില്ലനാകുന്നു. നെടുമങ്ങാട് പാലോട് പെണ്‍മക്കളെ പീഡിപ്പിച്ച രണ്ടാനച്ഛനെതിരെ പൊലീസ് കേസെടുത്തു. ആറും ഒന്‍പത് വയസ്സുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്.
പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പീഡനത്തെ കുറിച്ച് പൊലീസിന് വിവരം നല്‍കിയത്.
ആറ് വയസുള്ള കുട്ടി നടക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ട് അമ്മൂമ്മ വിവരം തിരക്കിയപ്പോഴാണ് പീഡനകഥ പുറം ലോകം അറിഞ്ഞത്. രണ്ടാനച്ഛനെതിരെ രണ്ട് കേസുകളാണ് പാലോട് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.