ദില്ലി: തെലങ്കാന രൂപീകരണ ബില്‍ രാജ്യസഭയും പാസാക്കി. തെലങ്കാന ഇന്ത്യയുടെ ഇരുപത്തിയൊമ്പതാം സംസ്ഥാനമാകും. സീമാന്ധ്രയ്ക്ക് അഞ്ച് വര്‍ഷത്തേയ്ക്ക് പ്രത്യേക പദവി നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സി പി എം, എ ഐ ഡി എം കെ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ തെലങ്കാന യാഥാര്‍ത്ഥ്യമാകും. തെലങ്കാന രൂപീകരണം തെരഞ്ഞെടുപ്പിന് ശേഷമേ ഉണ്ടാകൂ.
ബില്‍ അവതരണവേളയില്‍ വാക്കേറ്റവും കൈയാങ്കളിയും നടന്നു. തൃണമൂല്‍ എം പിമാര്‍ പ്രധാനമന്ത്രിയുടെ മുഖത്തേക്ക് ബില്ലിന്റെ പകര്‍പ്പ് കീറിയെറിഞ്ഞു. കേന്ദ്ര ടൂറിസം മന്ത്രി ചിരഞ്ജീവി പ്രസംഗിക്കുന്നതിനിടെയും ബഹളം ഉണ്ടായി.