വിജയ്- മുരുകദോസ് ചിത്രം- ധീരന്‍

download (2)തുപ്പാക്കിയ്ക്ക് ശേഷം വിജയ് യും എ ആര്‍ മുരുകദോസും ഒന്നിക്കുന്ന ചിത്രത്തിന് ധീരന്‍ എന്ന പേരിട്ടതായി റിപ്പോര്‍ട്ട്. നേരത്തെ അതിരടി എന്നായിരുന്നു പേര് നല്‍കിയിരുന്നത്. വിജയ് യുടെ അമ്പത്തി ഏഴാമത്തെ ചിത്രം എന്ന നിലയിലാണ് ധീരന്‍ എന്ന പേര് മാറ്റി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെന്നൈയിലും കൊല്‍ക്കത്തയിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം പ്രതിസന്ധിയിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. വന്‍ സസ്‌പെന്‍സോടെ ചിത്രീകരിക്കുകയായിരുന്ന ചിത്രത്തിന്റെ കഥ പുറത്തായതാണ് ഈ പ്രതിസന്ധിയ്ക്ക് കാരണം.
സമാന്തയാണ് ചിത്രത്തില്‍ വിജയ് യുടെ നായികയായെത്തുന്നത്. ാജറാണി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്തെത്തിയ ജോര്‍ജ് സി വില്യമാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് ചിത്രസംയോജകന്‍. യുവ സംഗീത സംവിധായകന്‍ അനിരുദ്ധന്റേതാണ് പാട്ടുകള്‍.

Sharing is Caring