അതിര്‍ത്തിയിലെ സംഘര്‍ഷം: പ്രധാനമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന്

ദില്ലി: അതിര്‍ത്തിയിലെ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന്. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന യോഗത്തില്‍ സോണിയ ഗാന്ധി, മമത ബാനര്‍ജി, ശരദ് പവാര്‍, നിതീഷ് കുമാര്‍, സീതാറാം യെച്ചൂരി, എം.കെ സ്റ്റാലിന്‍, ജഗന്‍മോഹന്‍ റെഡ്ഡി, ഡി.രാജ തുടങ്ങിയവര്‍ പങ്കെടുക്കും.

തിങ്കളാഴ്ചത്തെ സംഘര്‍ഷത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരം സര്‍ക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളെ അറിയിക്കും. സേന ഉദ്യോഗസ്ഥര്‍ ഇക്കാര്യം വിശദീകരിക്കും. പരിക്കേറ്റ സൈനികരുടെ നില തൃപ്തികരമെന്ന് കരസേന വൃത്തങ്ങള്‍ അറിയിച്ചു.

പ്രശ്‌നപരിഹാരത്തിന് നടക്കുന്ന ചര്‍ച്ചകളും വിശദീകരിക്കും. ഇന്നലെ നടന്ന മേജര്‍ ജനറല്‍ തലത്തിലെ ചര്‍ച്ചയിലും പ്രശ്‌നപരിഹാരമായില്ല. നയതന്ത്രതലത്തിലും ഇരുരാജ്യങ്ങളും ചര്‍ച്ച തുടരും. അതേ സമയം ചൈന അതിര്‍ത്തിയില്‍ ബുള്‍ഡോസറുകള്‍ എത്തിച്ച്‌ നിര്‍മ്മാണപ്രവര്‍ത്തനം തുടരുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *