അമ്മവനെ വധിച്ചതിന് ന്യായീകരണവുമായി കിങ് ജോങ് ഉന്‍

പോങ്യാങ്: ഉത്തരകൊറിയന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥനായിരുന്ന തന്റെ അമ്മാവന് വിധിച്ച വധശിക്ഷയെ ന്യായീകരിച്ച് പ്രസിഡന്റ് കിങ് ജോങ് ഉന്‍. ചാങ് സോങ്ങ് തേക്കിനെ കൊന്നത് രാജ്യത്തെ വഞ്ചിച്ചതിനാണെന്ന്
അദ്ദേഹം വെളിപ്പെടുത്തി. ആദ്യമായാണ് കിങ് ജോങ് ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത് എന്നതാണ് പ്രശസ്തം.
ഉത്തരകൊറിയന്‍ ദേശീയ ടെലിവിഷനിലൂടെ തന്റെ പുതുവത്സര സന്ദേശത്തിലാണ് കിങ് ജോങ് അമ്മാവന്റെ വധശിക്ഷയെ പരസ്യമായി ന്യായീകരിച്ചത്. എല്ലാ നിഷേധരരുടെയും വിമതരുടെയും ഗതി ഇത്  തന്നെയായിരിക്കുമെന്ന അന്ത്യശാസനവും ആ സന്ദേശത്തിലുണ്ടായിരുന്നു.
വര്‍ക്കേഴ്‌സ് പാര്‍ട്ടിയിലെ വിമത മാലിന്യങ്ങളെ നിഷ്‌കാസനം ചെയ്യുന്നത് രാജ്യത്തിന്റെ ഐക്യത്തിന് നൂറുവട്ടം ഗുണം ചെയ്യും. വിപ്ലവവിരുദ്ധ സംഘടനകളെ നിര്‍മാര്‍ജനം ചെയ്യുന്നതിന് കാലികമായ തീരുമാനം
പാര്‍ട്ടിക്കുള്ളിലെ ഐക്യം ഊട്ടിയുറപ്പിക്കാന്‍ സഹായിക്കും. വര്‍ക്കേഴ്‌സ് പാര്‍ട്ടി തന്റെ അധികാര പരിധിയില്‍കൊണ്ടുവരാന്‍ ചാങ് സോങ് തേക്ക ശ്രമിച്ചിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യദ്രോഹം, വിശ്വാസ വഞ്ചന, ഭരണകൂട അട്ടിമറി ശ്രമം, എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് ചാങ് സോങ് തേക്കിനെ തൂക്കിലേറ്റിയത്. അതിന് മുമ്പ് തന്നെ തേക്കിനെ ഉത്തരവാദപ്പെട്ട സ്ഥാനത്തു നിന്ന് നീക്കം ചെയ്തിരുന്നു.
പാര്‍ട്ടിയിലും സൈന്യത്തിലെ ഉന്നത വിഭാഗമായ ദേശീയ പ്രതിരോധ കമ്മീഷനിലും ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിച്ച വ്യക്തിയാണ് ചാങ്. കിമ്മിന്റെ പിതൃസഹോദരിയുടെ ഭര്‍ത്താവാണിദ്ദേഹം. ഡിസംബര്‍ ആദ്യം
സ്ഥാനഭ്രഷ്ടനാക്കപ്പെട്ടപ്പോള്‍ ചാങ്ങിന്റെ രണ്ട് സഹായികളെ ഭരണകൂടം വധശിക്ഷയ്ക്കു വിധേയമാക്കിയിരുന്നു.

Spread the love

Leave a Reply

Your email address will not be published.