തിരുവനന്തപരം: ചിറയിന്‍ കീഴ് പൗരാവലിയുടെ പ്രേം നസീര്‍ പുരസ്‌കാരം നടി ശോഭനയ്ക്ക്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകളെയും നൃത്ത രംഗത്തെ പാടവവും പരിഗണിച്ചാണ് ശോഭനയ്ക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് സംഘാടന സമിതി പറഞ്ഞു.
ശോഭനയെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതായി സംഘാടന സമിതി ചെയര്‍മാന്‍ ആര്‍ സുഭാഷും ജനറല്‍ കണ്‍വീനര്‍ എസ് വി അനില്‍ ലാലും വാര്‍ത്ത സമ്മേളനത്തിലൂടെയാണ് അറിയിച്ചത്.

50,001 രൂപയും പ്രശസ്തി പത്രവും ആര്‍ട്ടിസ്റ്റ് ബിഡി ദത്തന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങുന്ന പുരസ്‌കാരം ജനുവരി 22ന് ശാര്‍ക്കര മൈതാനത്തില്‍ നടക്കുന്ന ചടങ്ങില്‍ ശോഭനയ്ക്ക് സമ്മാനിക്കും.
സിനിമയില്‍ നിന്നും അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയായിരുന്ന ശോഭന അടുത്തിടെ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയെന്ന ചിത്രത്തിലൂടെയാണ് മടങ്ങിവന്നത്. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ ശോഭനയുടെ മടങ്ങിവരവും കുറിച്ചു. സിനിമയില്‍ നിന്ന് വിട്ടു നിന്നെങ്കിലും നൃത്തവുമായി ശോഭന എന്നും അരങ്ങില്‍ തന്നെ ഉണ്ടായിരുന്നു.
