26 പാലസ്തീന്‍ തടവുകാരെ ഇസ്രേല്‍ മോചിപ്പിച്ചു

ജറുസലം: ദീര്‍ഘകാലമായി ഇസ്രേല്‍ ജയിലില്‍ കഴിയുകയായിരുന്ന 26 പാലസ്തീന്‍കാരെ ഇസ്രേല്‍ വിട്ടയച്ചു. സമാധാന ചര്‍ച്ചയ്ക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പശ്ചിമേഷ്യയിലെത്താനിരിക്കെയാണ് ഇസ്രേല്‍
നടപടി. 104 തടവുകാരെ നാലുഘട്ടങ്ങളിലായി മോചിപ്പിക്കുമെന്ന് നേരത്തെ ഇസ്രേല്‍ അറിയിച്ചിരുന്നു. അതില്‍ മൂന്നാമത്തെ ബാച്ചിനെയാണ് ഇപ്പോള്‍ മോചിപ്പിച്ചിരിക്കുന്നത്.
കൊലപാതകം അടക്കമുള്ള ശിക്ഷകള്‍ക്ക് ജീവപര്യന്തം തടവിന് ശിക്ഷിക്കെപ്പെട്ടവരാണ് മോചിതരായവരില്‍ പലരും. 19 വര്‍ഷമുതല്‍ 28 വര്‍ഷവരെ ശിക്ഷ അുഭവിച്ചവരെയാണ് വിട്ടയച്ചതെന്ന് പ്രധാനമന്ത്രി
നെതന്യാഹൂവിന്റെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.  പലസ്തീന്‍ പ്രസിഡ് മഹമൂദ് അബ്ബാസ്, ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു എന്നിവരുമായി യുഎസ് സ്റ്റേറ്റ് സെക്രറി ജോണ്‍ കെറി വ്യാഴാഴ്ച കൂടിക്കാഴ്ച
നടത്തും.
കഴിഞ്ഞ ദിവസം വിട്ടയച്ച തടവുകാരില്‍ മൂന്നുപേര്‍ ഗാസയില്‍നിന്നുള്ളവരും 18 പേര്‍ വെസ്റ്റ് ബാങ്കുകാരുമാണ്. അഞ്ചുപേര്‍ കിഴക്കന്‍ ജറൂസലം സ്വദേശികളും. ഇസ്രേലി ജയിലില്‍ നിന്നു പ്രത്യേക ബസില്‍ വെസ്റ്റ്
ബാങ്കിലെത്തിയ തടവുകാര്‍ക്ക് വീരോചിത സ്വീകരണമാണു ലഭിച്ചത്. രമല്ലയിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ അര്‍ധരാത്രിവരെ കാത്തിരുന്നാണ് തടവുകാരെ പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് സ്വീകരിച്ചത്.
ഇസ്രേലികളുടെ നേര്‍ക്ക് ആക്രമണം നടത്തിയതിന് അറസ്റ്റിലായവരെ വിട്ടയയ്ക്കുന്നതിനെതിരേ ആക്രമണത്തിനിരയായവരുടെ സംഘടന സമര്‍പ്പിച്ച പരാതി നേരത്തെ ഇസ്രേലി കോടതി തള്ളിയിരുന്നു. ആക്രമണത്തില്‍
കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മറ്റും ഉള്‍പ്പെടുന്ന സംഘം തടവുകാരെ വിട്ടയച്ചതിനെതിരേ പ്രധാനമന്ത്രി നെതന്യാഹൂവിന്റെ ജറൂസലമിലെ വസതിയില്‍നിന്ന് കിഴക്കന്‍ ജറൂസലമിലേക്കു മാര്‍ച്ചു നടത്തി.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *