യന്ത്രങ്ങളുപയോഗിച്ച് മണല്‍വാരാന്‍ പാടില്ല

ദില്ലി: നദികളിലെ മണല്‍ വാരുന്നതിന് സംസ്ഥാനങ്ങള്‍ അനുമതി നല്‍കുമ്പോള്‍ ബാധകമകുന്ന വ്യവസ്ഥകള്‍ വ്യക്തമാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കി. മണല്‍ വാരാന്‍ യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല.
ഇഷ്ടിക നിര്‍മ്മാണത്തിനുള്ളതും അല്ലാത്തതുമായ മണ്ണെടുപ്പ് അഞ്ച് ഹെക്ടറില്‍ കൂടുതലും 25 ഹെക്ടറില്‍ കുറവും വിസ്തീര്‍ണമാണെങ്കില്‍ സംസ്ഥാമത്തിന്റെ അനുമതി മതിയാകും. അഞ്ചു ഹെക്ടറില്‍ കുറവ് പ്രദേശത്താണ്
മണല്‍ വാരലെങ്കില്‍ പരിസ്ഥിതി അനുമതിക്കായി പരിഗണിക്കേണ്ടതില്ലെന്ന് ഓഫീസ് മെമ്മറാണ്ടത്തില്‍ പറയുന്നു.
അഞ്ച് മുതല്‍ 25 ഹെക്ടര്‍ വരെ പ്രദേശത്ത് മണല്‍ വാരുന്നതിന്- പദ്ധതിയെ കുറിച്ച് മുന്‍കൂര്‍ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കണം, പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കണം, മണല്‍ ഖനനത്തിന് യന്ത്രങ്ങള്‍ ഉപയോഗിക്കാന്‍
പാടില്ല, ജലനിരപ്പിന്റെയോ മൂന്ന് മീറ്ററോ താഴ്ചയില്‍ മാത്രമോ ഖനനം നടത്തുക, വാരിയെടുത്ത മണല്‍ ടാര്‍പൊളിന്‍ ഉപയോഗിച്ച് മാത്രമെ കൊണ്ടുപോകാന്‍ പാടുള്ളൂ തുടങ്ങിയവയാണ് നിബന്ധനകള്‍.
ഇഷ്ടിക നിര്‍മാണത്തിനും മറ്റാവശ്യങ്ങള്‍ക്കുമുള്ള മണ്ണെടുപ്പ് അഞ്ച് ഹെക്ടറില്‍ കുറവ് സ്ഥലമാണെങ്കില്‍ ബാധകമായ വ്യവസ്ഥകള്‍ കഴിഞ്ഞ ജൂണ്‍ 24ന് മന്ത്രാലയം പുറത്തിറക്കിയിരുന്നു. കുഴികള്‍ മൂടണം, മണ്ണെടുപ്പിന്റെ
ആഴം രണ്ടു മീറ്ററില്‍ കൂടരുത്, അഴുക്കു ചാലകളെ ദോഷമായി ബാധിക്കരുത്, കെട്ടിടങ്ങളില്‍ നിന്ന് ചുരുങ്ങിയത് 15 കിലോമീറ്റര്‍ അകലെയായിരിക്കണം മണ്ണെടുപ്പ് തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് അന്ന് മുന്നോട്ട് വച്ചിരുന്നത്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *