ബാഗ്ദാദ്: 2013 എന്ന വര്‍ഷം ലോകത്ത് എന്തൊക്കെ സംഭവിച്ചു എന്ന് പരിശോധിച്ചാല്‍ അത്ഭുതത്തെക്കാള്‍ അത് ഞെട്ടലാണ് ഉളവാക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷം മാത്രം ഇറാഖില്‍ പരക്കെയുണ്ടായ ആക്രമണത്തിലും മറ്റും കൊല്ലപ്പെട്ടത് 8838 മനുഷ്യ ജീവനാണ്.
ഡിസംബറില്‍ മാത്രം 759 പേര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഒരു പൊലീസുകാരനും ഇറാഖ് സുരക്ഷാ സേനയിലെ 98 അംഗങ്ങളും 661 സാധാരണക്കാരുമാണ് തീവ്രവാദി
ആക്രമണത്തില്‍ ഡിസംബറില്‍ കൊല്ലപ്പെട്ടതത്രെ. 7,818 സാധാരണക്കാര്‍ കൊല്ലപ്പെട്ടു.
ഇറാഖില്‍ ഒരു വര്‍ഷത്തിലുണ്ടായ ഏറ്റവും ഉയര്‍ന്ന ജീവഹാനിയാണിത്. ഇതിലേറെ പേരും മരിച്ചത് ഷിയസുന്നി സംഘര്‍ഷങ്ങളിലാണ്. 2012 മുതല്‍ ഇരുവിഭാങ്ങള്‍ക്കും ഇടയില്‍ സംഘര്‍ഷം വര്‍ധിച്ചിരുന്നു. തങ്ങള്‍ക്ക് വേണ്ട
പരിഗണന ഇറാഖി സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് ആരോപിച്ച് സുന്നി വിഭാക്കാര്‍ ഇറാഖില്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു.
ഏപ്രില്‍ 23ന് ഹവിജാ നഗരത്തിലെ സുന്നി ക്യാമ്പ് സുരക്ഷാക്യാമ്പ് അക്രമിച്ചതോടെയാണ് സുന്നി ഷിയാ സംഘര്‍ഷം ഇറാഖില്‍ രൂക്ഷമായത്. തുടര്‍ന്നിതുവരെ ദിവസം തോറുമുണ്ടാവുന്ന സ്‌ഫോടനങ്ങളിലും മറ്റുമായാണ് ആയിരങ്ങള്‍ക്ക് ജിവന്‍ നഷ്ടപ്പെട്ടത്.