രണ്ട് തവണയും ക്യാന്‍സറിനെ ചിരിച്ചു തോല്‍പ്പിച്ച മംമ്ത മോഹന്‍ദാസ് വീണ്ടും തിരിച്ചുവരുന്നു. അനില്‍ ബാബു കൂട്ടു കെട്ടിലെ ബാബു സ്വതന്ത്ര സംവിധായകനായതിന് ശേഷം ആദ്യമായി ഒരുക്കുന്ന ടു നോറ വിത്ത് ലവ് എന്ന ചിത്രത്തിലൂടെയാണ് മംമ്തയുടെ മടങ്ങിവരവ്.
അന്‍വര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആദ്യമായ മംമ്തയില്‍ അര്‍ബുധ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ചികിത്സയിലൂടെയും പൂര്‍ണ വിശ്രമിത്തിലൂടെയും അതില്‍ നിന്ന് മുക്തയായി വന്ന മംമ്ത വീണ്ടും സിനിമയില്‍ സജീവമായി. അതിനിടയില്‍ വിവാഹവും വിവാഹ മോചനവും മംമ്തയുടെ ജീവിതത്തില്‍ വന്നുപോയി.
ഒടുവില്‍ സിനിമ മാത്രം എന്ന നിയില്‍ നില്‍ക്കുമ്പോഴാണ് ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ച് വീണ്ടും അര്‍ബുധം കീഴ്‌പ്പെടുത്തിയത്. ഇത്തവണയും രോഗത്തെ മംമ്ത പൊരുതി തോല്‍പ്പിച്ചു. നായികയായി തന്നെയാണ് മടങ്ങിവരവ്.
പ്രവാസി എഴുത്തുകാരനായ മുഹമ്മദ് വടകരയുടെ കഥയ്ക്ക് ജിഎസ് അനിലാണ് തിരക്കഥയെഴുതുന്നത്. മംമ്ത മോഹന്‍ദാസിനെ കൂടാതെ കനിഹ, കൃഷ് സത്താര്‍, ശേഖര്‍ മേനോന്‍, മിത്ര കുര്യാന്‍ തുടങ്ങിയവരും
ചിത്രത്തിലഭിനയിക്കുന്നു. ജനുവരി 20ന് കോഴിക്കോട് ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്.