മീന്‍ – പോഷകങ്ങളുടെ കലവറ! കുട്ടി​ക​ളി​ലെ ആ​സ്ത്മ​സാ​ധ്യ​ത കു​റ​യ്ക്ക്കാൻ സഹായിക്കുമെന്ന് ഗ​വേ​ഷ​ക​ര്‍

ഗ​ര്‍​ഭി​ണി​യു​ടെ​യും ഗ​ര്‍​ഭ​സ്ഥശി​ശു​വിന്‍റെയും ആ​രോ​ഗ്യ​ത്തി​ന് ചെ​റു​മീ​നു​ക​ള്‍ ഗുണകരമാണ് . പൂ​രി​ത​കൊ​ഴു​പ്പിന്‍റെ അ​ള​വു കു​റ​ഞ്ഞ ക​ട​ല്‍ വി​ഭ​വ​മാ​ണു മീ​ന്‍. പ്രോട്ടീ​ന്‍ സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഫ​ല​പ്ര​ദ​മാ​യ ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ളു​ടെ സാ​ന്നി​ധ്യം ഇതിൽ ഏ​റെയുണ്ട് . വി​റ്റാ​മി​നു​ക​ള്‍, ധാ​തു​ക്ക​ള്‍, പോ​ഷ​ക​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ക​ല​വ​റ. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദ​മാ​യ വി​ഭ​വം. ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം * കാ​ര്‍​ഡി​യോ വാ​സ്കു​ലാ​ര്‍ സി​സ്റ്റ​ത്തി​നു സം​ര​ക്ഷ​ണം ന​ല്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ള്‍ മീ​നി​ല്‍ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​വ ഹൃ​ദ​യ​രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്നു. ശ​രീ​ര​ത്തി​ല്‍ അ​ധി​ക​മാ​യി അ​ടി​ഞ്ഞു​കൂ​ടു​ന്ന ട്രൈ​ഗ്ളി​സ​റൈ​ഡിന്‍റെ അ​ള​വു കു​റ​യ്ക്കു​ന്നു. * ന​ല്ല കൊ​ള​സ്ട്രോ​ളാ​യ എ​ച്ച്‌ഡി​എ​ല്ലിന്‍റെ അ​ള​വു കൂട്ടുന്നു. ര​ക്തം കട്ട ​പി​ടി​ക്കു​ന്ന​തു ത​ട​യു​ന്നു.ആ​ഴ്്്ച​യി​ല്‍ ര​ണ്ട്്് ത​വ​ണ​യെ​ങ്കി​ലും മീ​ന്‍ ക​റി​വ​ച്ചു ക​ഴി​ക്കു​ന്ന​തു ഹൃ​ദ​യ​രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ ഫ​ല​പ്ര​ദ​മെ​ന്നു ഗ​വേ​ഷ​ക​ര്‍. ​രക്ത​സമ്മ​ര്‍​ദം കു​റ​യ്ക്കു​ന്ന​തി​നും മീ​നെ​ണ്ണ ഫ​ല​പ്ര​ദം. * വ്യാ​യാ​മ​വും മീ​ന്‍ ക​ഴി​ക്കു​ന്ന​തു ശീ​ല​മാ​ക്കുന്നതും അ​മി​ത​ഭാ​രം നി​യ​ന്ത്രി​ക്കുന്നതിനു സഹായകമെന്നു ഗ​വേ​ഷ​ക​ര്‍. കാ​ന്‍​സ​ര്‍ സാ​ധ്യ​ത കു​റ​യ്ക്കു​ന്നു *മീ​നി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡ് കു​ട​ല്‍, സ്ത​നം, പ്രോ​സ്റ്റേ​റ്റ് എ​ന്നി​വ​യി​ലെ കാ​ന്‍​സ​ര്‍ സാ​ധ്യ​ത കു​റ​യ്ക്കു​മെ​ന്നു ഗ​വേ​ഷ​ക​ര്‍.
മീ​നെ​ണ്ണ കാ​ന്‍​സ​റു​മാ​യി ബ​ന്ധ​പ്പെട്ട ഹൈ​പ്പ​ര്‍​ലി​പ്പി​ഡി​മി​യ (ര​ക്ത​ത്തി​ല്‍ ലി​പ്ഡ്സിന്‍റെ അ​ള​വ് ഉ​യ​രു​ന്ന അ​വ​സ്ഥ) കു​റ​യ്ക്കു​മെ​ന്നും ഗ​വേ​ഷ​ണ​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്നു. ത​ല​ച്ചോ​റിന്‍റെ ആ​രോ​ഗ്യ​ത്തി​ന് * മീ​നി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ള്‍ ത​ല​ച്ചോ​റിന്‍റെ വി​കാ​സ​ത്തി​നു സ​ഹാ​യ​കം. മ​ന​സിന്‍റെ ഏ​കാ​ഗ്ര​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു ഗു​ണ​പ്ര​ദം. പ്രാ​യ​മാ​യ​വ​രി​ലു​ണ്ടാ​കു​ന്ന ഓ​ര്‍​മ​ക്കു​റ​വി​നു പ്ര​തി​വി​ധി​യെ​ന്നു ഗ​വേ​ഷ​ക​ര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *