ഗര്‍ഭിണിയുടെയും ഗര്‍ഭസ്ഥശിശുവിന്റെയും ആരോഗ്യത്തിന് ചെറുമീനുകള്‍ ഗുണകരമാണ് . പൂരിതകൊഴുപ്പിന്റെ അളവു കുറഞ്ഞ കടല്‍ വിഭവമാണു മീന്‍. പ്രോട്ടീന്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഹൃദയാരോഗ്യത്തിനു ഫലപ്രദമായ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ഇതിൽ ഏറെയുണ്ട് . വിറ്റാമിനുകള്‍, ധാതുക്കള്‍, പോഷകങ്ങള്‍ എന്നിവയുടെ കലവറ. ഹൃദയാരോഗ്യത്തിനു ഗുണപ്രദമായ വിഭവം. ഹൃദയാരോഗ്യത്തിന് ഉത്തമം * കാര്‍ഡിയോ വാസ്കുലാര്‍ സിസ്റ്റത്തിനു സംരക്ഷണം നല്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ മീനില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ ഹൃദയരോഗങ്ങളെ പ്രതിരോധിക്കുന്നു. ശരീരത്തില്‍ അധികമായി അടിഞ്ഞുകൂടുന്ന ട്രൈഗ്ളിസറൈഡിന്റെ അളവു കുറയ്ക്കുന്നു. * നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്ലിന്റെ അളവു കൂട്ടുന്നു. രക്തം കട്ട പിടിക്കുന്നതു തടയുന്നു.ആഴ്്്ചയില്‍ രണ്ട്്് തവണയെങ്കിലും മീന്‍ കറിവച്ചു കഴിക്കുന്നതു ഹൃദയരോഗങ്ങളെ പ്രതിരോധിക്കാന്‍ ഫലപ്രദമെന്നു ഗവേഷകര്‍. രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും മീനെണ്ണ ഫലപ്രദം. * വ്യായാമവും മീന്‍ കഴിക്കുന്നതു ശീലമാക്കുന്നതും അമിതഭാരം നിയന്ത്രിക്കുന്നതിനു സഹായകമെന്നു ഗവേഷകര്‍. കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു *മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് കുടല്, സ്തനം, പ്രോസ്റ്റേറ്റ് എന്നിവയിലെ കാന്‍സര്‍ സാധ്യത കുറയ്ക്കുമെന്നു ഗവേഷകര്‍.
മീനെണ്ണ കാന്‍സറുമായി ബന്ധപ്പെട്ട ഹൈപ്പര്‍ലിപ്പിഡിമിയ (രക്തത്തില്‍ ലിപ്ഡ്സിന്റെ അളവ് ഉയരുന്ന അവസ്ഥ) കുറയ്ക്കുമെന്നും ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. തലച്ചോറിന്റെ ആരോഗ്യത്തിന് * മീനിലടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തലച്ചോറിന്റെ വികാസത്തിനു സഹായകം. മനസിന്റെ ഏകാഗ്രത വര്‍ധിപ്പിക്കുന്നതിനു ഗുണപ്രദം. പ്രായമായവരിലുണ്ടാകുന്ന ഓര്‍മക്കുറവിനു പ്രതിവിധിയെന്നു ഗവേഷകര്‍.
FLASHNEWS