എച്ച്‌ -1 ബി വ്യാജവിസ തട്ടിപ്പിന് യുഎസില്‍ അറസ്റ്റിലായ നാല് ഇന്ത്യന്‍-അമേരിക്കക്കാര്‍ക്ക് 5 വര്‍ഷം തടവ്


വാഷിംഗ്ടണ്‍: രണ്ട് ഐടി സ്റ്റാഫിംഗ് കമ്ബനികളില്‍ നിന്നുള്ള നാല് ഇന്ത്യന്‍-അമേരിക്കന്‍ എക്‌സിക്യൂട്ടീവുകള്‍ തങ്ങളുടെ എതിരാളികളേക്കാള്‍ കൂടുതൽ നേട്ടമുണ്ടാക്കാന്‍ എച്ച്‌ -1 ബി വിസ പ്രോഗ്രാം വ്യാജമായി ഉപയോഗിച്ചെന്ന് യുഎസ് കോടതി കണ്ടെത്തി. ന്യൂജേഴ്സിയില്‍ നിന്നുള്ള വിജയ് മാനെ (39), വെങ്കടരാമണ മന്നം (47), ഫെര്‍ണാണ്ടോ സില്‍വ (53), കാലിഫോര്‍ണിയയില്‍ നിന്നുള്ള സതീഷ് വെമുരി (52) എന്നിവര്‍ക്കെതിരെയാണ് വിസ തട്ടിപ്പ് നടത്തിയ ഗൂഢാലോചന കുറ്റം ചുമത്തിയത്. സൈദ്ധാന്തികമോ സാങ്കേതിക വൈദഗ്ധ്യമോ ആവശ്യമുള്ള പ്രത്യേക തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യുഎസ് കമ്ബനികള്‍ അനുവദിക്കുന്ന ഒരു കുടിയേറ്റേ ഇതര വിസയാണ് എച്ച്‌ -1 ബി വിസ.ജൂലൈ ഒന്നിന് നെവാര്‍ക്ക് ഫെഡറല്‍ കോടതിയില്‍ യുഎസ് മജിസ്ട്രേറ്റ് ജഡ്ജി സ്റ്റീവന്‍ സി മന്നിയന്റെ മുന്‍പാകെയാണ് സതീഷ് വെമുരി ഹാജരായത്. മന്നവും സില്‍വയും യുഎസ് മജിസ്ട്രേറ്റ് ജഡ്ജി ലെഡ ഡണ്‍ വെട്രെക്ക് മുന്നില്‍ ജൂണ്‍ 25 ന് നെവാര്‍ക്ക് ഫെഡറല്‍ കോടതിയില്‍ ഹാജരായി. എല്ലാവരേയും 250,000 ഡോളര്‍ ബോണ്ടിലാണ് വിട്ടയച്ചതെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു. ഗൂഢാലോചന കുറ്റത്തിന് പരമാവധി അഞ്ച് വര്‍ഷം തടവും 250,000 ഡോളര്‍ പിഴയുമാണ് ശിക്ഷ.




Sharing is Caring