News Sections: mainnews
-
നിയമസഭയില്‍ പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: ശബരിമല വിഷയം മുന്‍നിര്‍ത്തി നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ പ്രതിപക്ഷം ചോദ്യോത്തരവേള തടസപ്പെടുത്തി നടുത്തളത്തിലിറങ്ങി. ഇതേ വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയിട്ടുണ്ടെന്നു സ്പീക്കര്‍ അറിയിച്ചു. ചര്‍ച്ചയ്ക്ക് അവസരമുള്ളപ്പോള്‍…
-
രഹന ഫാത്തിമ അറസ്റ്റില്‍
കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹന ഫാത്തി അറസ്റ്റില്‍. പത്തനംതിട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശം രഹന ഫാത്തിമ നടത്തിയത്. സമൂഹ മാധ്യമങ്ങളിൽ രഹന അയ്യപ്പ വേഷത്തിൽ…
-
കീഴാറ്റൂര്‍ സമരക്കാര്‍ക്ക് പാര്‍ട്ടിയിലേക്ക് തിരിച്ച് വരാമെന്ന് പി.ജയരാജന്; കീഴാറ്റൂരില്‍ ജനങ്ങളെ കബളിപ്പിച്ചതിന് ബിജെപി മാപ്പ് പറയണം
കണ്ണൂര്‍: കീഴാറ്റൂര്‍ സമരക്കാര്‍ക്ക് പാര്‍ട്ടിയിലേക്ക് തിരിച്ച് വരാമെന്ന് പി.ജയരാജന്. പുറത്ത് പോയവര്‍ക്ക് തെറ്റ് തിരുത്തി തിരകെ വരാം. സമരത്തിന്റെ പ്രസക്തി നഷ്ടമായി. വയല്‍ക്കിളി സമരത്തിന് ഇനി മുന്നോട്ട് പോകാനാകില്ലെന്നും ജയരാജന് പറഞ്ഞു. ബിജെപി കീഴാറ്റൂരില്‍…
-
പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ കൈനീട്ടി സ്വീകരിക്കുമെന്ന് പി.കെ. ശശി
തിരുവനന്തപുരം: തനിക്കെതിരായ ആരോപണങ്ങളില്‍ പാര്‍ട്ടി എടുത്ത തീരുമാനങ്ങള്‍ കൈനീട്ടി സ്വീകരിക്കുമെന്ന് ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശി. തന്റെ ജീവിതം പാര്‍ട്ടിക്ക് സമര്‍പ്പിച്ചതാണ്. പാര്‍ട്ടിയെടുക്കുന്ന ഏതു തീരുമാനവും അഗീകരിക്കുമെന്നും ശശി മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരേ ക്രിമിനല്‍…
-
നിയമസഭാ സമ്മേളനം തുടങ്ങി ; പി ബി അബ്ദുള്‍ റസാഖിന് ആദരാജ്ഞലിയര്‍പ്പിച്ച് പിരിഞ്ഞു
പതിനാലാം കേരള നിയമസഭയുടെ പതിമൂന്നാമത് സമ്മേളനം രാവിലെ ഒമ്ബതിന് ആരംഭിച്ചു . അന്തരിച്ച എംഎല്‍എ പി ബി അബ്ദുള്‍ റസാഖിന് ചരമോപചാരം അര്‍പ്പിച്ച് സഭ പിരിഞ്ഞു.സഭ ചേര്‍ന്നപ്പോള്‍ പി ബി അബ്ദുള്‍ റസാഖിനെപ്പറ്റി സ്പീക്കര്‍…
-
കീഴാറ്റൂര്‍ ബൈപ്പാസ് നടപടികളുമായി കേന്ദ്രം മുന്നോട്ട്; ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: കീഴാറ്റൂര്‍ ബൈപ്പാസ് നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. ഏറ്റെടുത്ത ഭൂമിയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കീഴാറ്റൂര്‍ ബൈപ്പാസിന്റെ അലൈന്മെന്റില് മാറ്റമില്ല. കീഴാറ്റൂര്‍ വയലിലൂടെ ബൈപ്പാസ് പോകുമെന്ന് തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റെ അന്തിമ വിജ്ഞാപനം. ഭൂവുടമകളുടെ ഹിയറിങ്ങിനുള്ള തീയതി…
-
കെ എം ഷാജി സഭാംഗമല്ലാതായെന്ന് നിയമസഭാ സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: സുപ്രീംകോടതി സ്റ്റേ നീട്ടാത്തതിനാല്‍ കെ എം ഷാജി നിയമ സഭാംഗമല്ലാതായെന്ന് നിയമസഭാ സെക്രട്ടറിയേറ്റ്. ഈ മാസം 24 മുതല്‍ എംഎല്‍എ അല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വര്‍ഗീയ പ്രചരണം നടത്തി എന്ന് കണ്ടെത്തിയാണ്…
-
എസ്പിയെ ആക്ഷേപിച്ച കേസ്: കെ സുരേന്ദ്രന് ജാമ്യം അനുവദിച്ചു
കണ്ണൂര്‍: ബിജെപി നേതാവ് കെ സുരേന്ദ്രന് കണ്ണൂര്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചു. എസ്പിയെ ഫെയ്സ്ബുക്കില്‍ ആക്ഷേപിച്ച കേസിലാണ് ജാമ്യം.
-
പി.കെ ശശിയുടെ ഭാഗത്ത് നിന്ന് ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്ന് അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ലൈംഗികാതിക്രമം പി.കെ ശശിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല എന്ന് കമ്മീഷന് റിപ്പോര്‍ട്ട്. ഫോണിലൂടെ മോശം പെരുമാറ്റം മാത്രമാണ് ഉണ്ടായതെന്ന് കമ്മീഷന് സ്ഥിരീകരിച്ചു. ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടില്‍ മുഖ്യ തെളിവായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശശിക്കെതിരായ പീഡനപരാതിയെ…
-
ബാലഭാസ്കറിന്റെ മരണം: ലക്ഷ്മിയുടെയും ഡ്രൈവറിന്റെയും മൊഴി വീണ്ടും രേഖപ്പെടുത്തും
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവര്‍ അര്‍ജുനന്റെയും മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തും. ഇരുവരുടെയും മൊഴികളില്‍ വൈരുധ്യം ഉണ്ടായതോടെയാണ് മൊഴി വീണ്ടും രേഖപ്പെടുത്തുന്നത്. അപകട…

Local News













