നിയമസഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: ശബരിമല വിഷയം മുന്‍നിര്‍ത്തി നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയ പ്രതിപക്ഷം ചോദ്യോത്തരവേള തടസപ്പെടുത്തി നടുത്തളത്തിലിറങ്ങി. ഇതേ വിഷയത്തില്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയിട്ടുണ്ടെന്നു സ്പീക്കര്‍ അറിയിച്ചു. ചര്‍ച്ചയ്ക്ക് അവസരമുള്ളപ്പോള്‍ എന്തിനാണു പ്രതിഷേധമെന്നു സ്പീക്കര്‍ പ്രതിപക്ഷാംഗങ്ങളോടു ചോദിച്ചു. പ്രതിപക്ഷ പ്രതിഷേധം വകവയ്ക്കാതെ മുഖ്യമന്ത്രി മറുപടി പറയുന്നു. ബാനറുകളും പ്ലക്കാര്‍ഡുകളുമായാണു പ്രതിപക്ഷം എത്തിയത്. ചോദ്യോത്തരവേള മുതല്‍ പ്രതിഷേധിക്കാനാണു പ്രതിപക്ഷത്തിന്റെ തീരുമാനം.

അഴിക്കോട് കെ.എം. ഷാജി സഭയിലെത്തി. കൈയടിയോടെയാണു പ്രതിപക്ഷം എതിരേറ്റത്. ശബരിമല ഭക്തര്‍ക്കു പിന്തുണയുമായി പി.സി. ജോര്‍ജും ഒ. രാജഗോപാലും റോഷി അഗസ്റ്റിനും കറുപ്പണിഞ്ഞാണ് സഭയിലെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *