രഹ്ന ഫാത്തിമയെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി

പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 295 എ വകുപ്പ് പ്രകാരം പത്തനംതിട്ട പൊലിസ് ആണ് രഹ്നനയെ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര സബ് ജയിലിലലേക്കാണ് മാറ്റിയത്.

രഹന ഫാത്തിമ തന്റെ ഫെയിസ്ബുക്കിലിട്ട പോസ്റ്റ് മതസ്പര്‍ദയുണ്ടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. കോട്ടയം തൃക്കൊടിത്താനം സ്വദേശി ആര്‍ രാഘാകൃഷ്ണ മേനോന്റെ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റിന് പിന്നാലെ ബിഎസ്‌എന്‍എല്‍ രഹ്നയെ സസ്‌പെന്‍ഡ് ചെയ്തു.

തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന സമയത്ത് ആന്ധ്രയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയ്ക്കൊപ്പം ദര്‍ശനം നടത്താന്‍ രഹന ഫാത്തിമ ശ്രമിച്ചിരുന്നു. ഇവര്‍ക്ക് പൊലീസ് സംരക്ഷണമൊരുക്കിയതിനെതിരെ രൂക്ഷ പ്രതിഷേധം ഉയര്‍ന്നിരുന്നു. പൊലീസ് കനത്ത സുരക്ഷയൊരുക്കിയെങ്കിലും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടര്‍ന്ന് നടപ്പന്തലില്‍ നിന്ന് മടങ്ങുകയായിരുന്നു. രഹ്മനയുടെ മുന്‍കൂര്‍ ജാമ്യപേക്ഷ പൊലീസ് തള്ളിയിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *