പാ​ര്‍​ട്ടി​യു​ടെ തീ​രു​മാ​ന​ങ്ങ​ള്‍ കൈ​നീ​ട്ടി സ്വീ​ക​രി​ക്കു​മെ​ന്ന് പി.​കെ. ശ​ശി


തി​രു​വ​ന​ന്ത​പു​രം: ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ പാ​ര്‍​ട്ടി എ​ടു​ത്ത തീ​രു​മാ​ന​ങ്ങ​ള്‍ കൈ​നീ​ട്ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഷൊ​ര്‍​ണൂ​ര്‍ എം​എ​ല്‍​എ പി.​കെ. ശ​ശി. തന്‍റെ ജീവിതം പാര്‍ട്ടിക്ക് സമര്‍പ്പിച്ചതാണ്. പാ​ര്‍​ട്ടി​യെ​ടു​ക്കു​ന്ന ഏ​തു തീ​രു​മാ​ന​വും അ​ഗീ​ക​രി​ക്കുമെന്നും ശശി മാധ്യമങ്ങളോട് പറഞ്ഞു.


ത​നി​ക്കെ​തി​രേ ക്രി​മി​ന​ല്‍ കു​റ്റ​മി​ല്ല. പാ​ര്‍​ട്ടി ക​മ്മീ​ഷ​ന്‍ തന്നെ അ​ത് വ്യ​ക്ത​മാ​ക്കി​യി​ട്ടുണ്ടെന്നും ശ​ശി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഡി​​​വൈ​​​എ​​​ഫ്‌ഐ വ​​​നി​​​താ നേ​​​താ​​​വ് ന​​​ല്‍​​​കി​​​യ ലൈംഗി​​​കാ​​​തി​​​ക്ര​​​മ പ​​​രാ​​​തി​​​യി​​​ല്‍ പി.​​​കെ.​​​ ശ​​​ശി​​​യെ പാ​​​ര്‍​​​ട്ടി അം​​​ഗ​​​ത്വ​​​ത്തി​​​ല്‍നി​​​ന്നു സ​​​സ്പെ​​​ന്‍​ഡ് ചെ​​​യ്തിരുന്നു.




Sharing is Caring