സുനില്‍ അറോറ മുഖ്യ തിരഞ്ഞെടുപ്പ്​ കമ്മീഷണര്‍


ന്യൂഡല്‍ഹി: ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സുനില്‍ അറോറയെ നിയമിച്ചു. ഡിസംബര്‍ 2ന് അദ്ദേഹം ചുമതലയേല്‍ക്കും. ഒ.പി റാവത്ത് വിരമിക്കുന്ന ഒഴിവിലാണ് സുനില്‍ അറോറയുടെ നിയമനം. തിങ്കളാഴ്ച രാത്രിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കിയത്. നിലവില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരില്‍ ഒരാളാണ് സുനില്‍ അറോറ. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ഇദ്ദേഹത്തിന്‍റെ കീഴിലായിരിക്കും നടക്കുക.




Sharing is Caring