രശ്മി പ്രകാശിന്റെ രണ്ടു പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു


ബ്രിട്ടനില്‍ താമസിക്കുന്ന രശ്മി പ്രകാശിന്റെ രണ്ടു പുസ്തകങ്ങള്‍ കോഴിക്കോടുള്ള ബാഷോ ബുക്സ് പ്രസാധനം ചെയ്തു. മഞ്ഞിന്റെ വിരിയിട്ട ജാലകങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ രണ്ടു നീണ്ട കഥകളും, ഏകം എന്ന പേരില്‍ ഒരു കവിതാ സമാഹാരവുമാണ് പുസ്തകങ്ങള്‍.


കഥകള്‍ക്ക് ബെന്യാമിനും കവിതയ്ക്ക് കവിത ബാലകൃഷ്ണനും അവതാരിക എഴുതിയിരിക്കുന്നു. ‘പല കവിതകളിലും മലയാളത്തിന്റെ മികച്ച കവികള്‍ പലരും ഇടപെട്ടു സ്വന്തം അടയാളമിട്ട സിനിമാ ഗാന പാരമ്ബര്യം, പ്രമേയം കൊണ്ടും പദപ്രയോഗം കൊണ്ടും ഒളിവീശുന്നത് കാണാം. അതൊരു മോശം കാര്യമല്ല. ഇന്ന് മലയാളിയുടെ കാവ്യ ചരിത്രത്തിനു നിഷേധിക്കാനാകാത്ത ഒന്നാണ് ആ പാരമ്ബര്യം’ എന്ന് കവിത ബാലകൃഷ്ണന്‍ അവതാരികയില്‍ എഴുതുന്നു. കോട്ടയം സ്വദേശിയായ രശ്മി പ്രകാശ്, ചെമ്സ്‌ഫോര്ടിലെ NHS ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്ന രശ്മി ഓണ്‍ലൈന്‍ റേഡിയോ അവതാരക ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭര്‍ത്താവ് രാജേഷ്, മകന്‍ ആദിത്യ.




Sharing is Caring