News Sections: mainnews
-
സംസ്ഥാന സ്കൂള്‍ കലോത്സവം: പാലക്കാടിന് കിരീടം
ആലപ്പുഴ: 59-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഇഞ്ചോടിഞ്ച് പോരാടി കലാകിരീടം പാലക്കാട് സ്വന്തമാക്കി. 930 പോയിന്റാണ് പാലക്കാട് നേടിയത്. 927 പോയിന്റുമായി കോഴിക്കോട് അവസാന നിമിഷംവരെ കലാമാമാങ്കത്തിന്റെ ഉദ്വേഗം നിലനിര്‍ത്തി. തുടര്‍ച്ചയായ 12 വര്‍ഷം…
-
ശബരിമല വിഷയത്തില്‍ പ്രതിപക്ഷബഹളം ശക്തം: ഇന്നത്തേക്ക് സഭ പിരിഞ്ഞു
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ശബരിമല നിരോധനാജ്ഞ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം നടുക്കളത്തിലിറങ്ങിയത്. ചോദ്യോത്തരവേള എന്നും തടസ്സപ്പെടുത്തുന്നത് ശരിയല്ല, ശൂന്യവേളയില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്നും സ്പീക്കര്‍ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം ബഹളം…
-
കെ.സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു
കൊച്ചി: ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാദികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതില്‍ പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.
-
ഇരുപത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: ഇരുപത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. മന്ത്രി എ കെ ബാലന് അധ്യക്ഷനാകുന്ന ചടങ്ങില്‍ ബംഗാളി സംവിധായകന് ബുദ്ധദേവ്ദാസ് ഗുപ്ത മുഖ്യാതിഥിയാകും.…
-
59ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കൊടിയേറി; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തി
59ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കൊടിയേറി; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തി. 59 വിദ്യാര്‍ത്ഥികള്‍ വ്യത്യസ്ത കലാരൂപങ്ങളുടെ വേഷത്തില്‍ 59 മണ് ചിരാതുകള്‍ തെളിച്ചു.
-
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു; യുഡിഎഫ് എംഎല്‍എമാരുടെ സത്യാഗ്രഹം അഞ്ചാം ദിവസത്തിലേക്ക്
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. നിയമസഭാ കവാടത്തിന് മുന്നില്‍ യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന സത്യാഗ്രഹ സമരം അവസാനിപ്പിക്കാന്‍…
-
കെ.സുരേന്ദ്രന് സുപ്രീംകോടതി വിധി മാനിച്ചില്ലെന്ന് ഹൈക്കോടതി; സുരേന്ദ്രന് നിയമം കൈയിലെടുത്തെന്ന് സര്‍ക്കാര്‍
കൊച്ചി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രന് സുപ്രീംകോടതി വിധി മാനിച്ചില്ലെന്ന് ഹൈക്കോടതി. സുരേന്ദ്രന് എന്തിനാണ് ശബരിമലയില്‍ പോയതെന്ന് കോടതി ചോദിച്ചു. സുരേന്ദ്രന്റെ പ്രവര്‍ത്തികളെ ന്യായീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവാദിത്തമുള്ള പദവിയിലിരിക്കുന്നയാള്‍ ഇത്തരം പ്രവര്‍ത്തി ചെയ്യരുതെന്നും…
-
മാധ്യമ നിയന്ത്രണ സര്‍ക്കുലര്‍ ചര്‍ച്ച ചെയ്യണം; അടിയന്തര പ്രമേയ നോട്ടീസ് നല്കി കെസി ജോസഫ്
തിരുവനന്തപുരം: സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനെതിരായ സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ പ്രതിപക്ഷം. മാധ്യമ നിയന്ത്രണ സര്‍ക്കുലറിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്കി. കെ.സി ജോസഫാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
-
തന്ത്രിമാര്‍ ദേവസ്വം ജീവനക്കാര്‍ മാത്രമെന്ന് ദേവസ്വം മന്ത്രി; ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അനുവാദമില്ല
തിരുവനന്തപുരം: തന്ത്രിമാര്‍ അച്ചടക്ക നടപടിക്ക് വിധേയരാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭയില്‍. ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍ ഒരാളാണ് തന്ത്രി. ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അനുവാദമില്ല. ബോര്‍ഡിന് തന്ത്രിയോട് വിശദീകരണം ചോദിക്കാന്‍ അവകാശമുണ്ട്. അതനുസരിച്ചാണ്…
-
കെ.സുരേന്ദ്രന് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
പത്തനംതിട്ട: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളെ തുടര്‍ന്ന് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനാണ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുന്നതെന്നും…

Local News

















