ശബരിമല വിഷയത്തില്‍ പ്രതിപക്ഷബഹളം ശക്തം: ഇന്നത്തേക്ക് സഭ പിരിഞ്ഞു


തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ശബരിമല നിരോധനാജ്ഞ പിന്‍വലിക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം നടുക്കളത്തിലിറങ്ങിയത്. ചോദ്യോത്തരവേള എന്നും തടസ്സപ്പെടുത്തുന്നത് ശരിയല്ല,​ ശൂന്യവേളയില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്നും സ്പീക്കര്‍ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷം ബഹളം രൂക്ഷമായതോടെ സഭ പിരിയുകയായിരുന്നു..


എം.എല്‍.എമാരുടെയും എ.എന്‍ രാധാകൃഷ്ണന്റെയും സമരം അവസാനപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ പി.സി ജോര്‍ജ്ജും ഒ.രാജഗോപാലും സഭയില്‍ നിന്നിറങ്ങിപ്പോയി.




Sharing is Caring