കെ.സുരേന്ദ്രന്‍ സുപ്രീംകോടതി വിധി മാനിച്ചില്ലെന്ന് ഹൈക്കോടതി; സുരേന്ദ്രന്‍ നിയമം കൈയിലെടുത്തെന്ന് സര്‍ക്കാര്‍


കൊച്ചി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കെ.സുരേന്ദ്രന്‍ സുപ്രീംകോടതി വിധി മാനിച്ചില്ലെന്ന് ഹൈക്കോടതി. സുരേന്ദ്രന്‍ എന്തിനാണ് ശബരിമലയില്‍ പോയതെന്ന് കോടതി ചോദിച്ചു. സുരേന്ദ്രന്റെ പ്രവര്‍ത്തികളെ ന്യായീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഉത്തരവാദിത്തമുള്ള പദവിയിലിരിക്കുന്നയാള്‍ ഇത്തരം പ്രവര്‍ത്തി ചെയ്യരുതെന്നും കോടതി പറഞ്ഞു.


കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുകയാണ്. കെ.സുരേന്ദ്രന്‍ നിയമം കൈയിലെടുത്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വാദിച്ചു.


സുരേന്ദ്രനെ എത്ര കാലം ജയിലില്‍ ഇടുമെന്ന് ഹൈക്കോടതി ആരാഞ്ഞു.



Sharing is Caring